Home Uncategorized പാട്ടിനെ പാട്ടിലാക്കി പ്രകാശ്.

പാട്ടിനെ പാട്ടിലാക്കി പ്രകാശ്.

യ്യന്തോൾ ശ്രീപദ്മത്തിൽ പ്രകാശിന്റെ പ്രണയം പാട്ടുകളോടാണ്. നല്ല ഭാവഗീതങ്ങളെ നെഞ്ചോട് ചേർക്കുന്നു ഈ പ്രവാസി. പഴയകാല പാട്ടുകളുടെ തോഴനായ പ്രകാശ് പാട്ടിന്റെ ലോകത്ത് തന്റേതായ മുദ്ര പതിപ്പിക്കുകയാണ്. ഒരു പിടി ഗാനങ്ങൾ മലയാളത്തിനായി ഒരുക്കിക്കഴിഞ്ഞു ഇദ്ദേഹം. പി. ജയചന്ദ്രൻ ,ചിൻമയി, കാർത്തിക് ,സിതാര കൃഷ്ണകുമാർ, ഹരിചരൺ, സിദ്ധേഷ് കൃഷ്ണ, ശ്രുതി നവീൻ എന്നിവർക്കൊപ്പം പത്നി ശ്രീദേവിയുടെ ശബ്ദവും.

കേൾക്കുന്നവരുടെ മനസ്സിൽ പതിയുന്ന സുന്ദര ഗാനങ്ങൾ . സംഗീതം നവീൻ ആനന്ദിന്റെതാണ്. ജ്യോതിഷ് ടി കാശി, സന്തോഷ് വർമ,ഹരിനാരായണൻ എന്നിവർക്കൊപ്പം പ്രകാശിന്റെ ഭാര്യാ സഹോദരി സരസ്വതിയും ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. പാട്ടിന്റെ ദൃശ്യവത്ക്കണത്തിൽ അഭിനയിക്കുന്നത് പ്രകാശിന്റെ മകൻ ആകാശും. പാട്ട് കുടുംബത്തിന്റെ പാട്ടുകൾ അവസാനിക്കുന്നില്ല. കാരണം സംഗീതവും പാട്ടും പ്രകാശിന്റെ ജീവശ്വാസമാണ്.