Home വിനോദം തകർപ്പൻ ഓണച്ചിത്രങ്ങൾ പങ്കുവെച്ച് പ്രാർഥന ഇന്ദ്രജിത്ത്

തകർപ്പൻ ഓണച്ചിത്രങ്ങൾ പങ്കുവെച്ച് പ്രാർഥന ഇന്ദ്രജിത്ത്

സമൂഹമാധ്യമങ്ങൾ നിറയെ ഇപ്പോൾ താരങ്ങളുടെ ഓണാഘോഷങ്ങളാണ്. അവരുടെ ആഘോഷങ്ങളും പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളുമെല്ലാം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് പ്രേക്ഷകർ. ഇതിനിടെ ഓണം ആഘോഷങ്ങളുടെ ഭാഗമായി സ്റ്റൈലൻ ചിത്രങ്ങൾ പങ്കുവച്ച് താരപുത്രി പ്രാർഥന ഇന്ദ്രജിത്ത് രം​ഗത്തെത്തിയിരിക്കുകയാണ്.

ഓഫ് വൈറ്റ് സ്കേർട്ടും ബ്ലൗസും ചുവപ്പ് ദുപ്പട്ടയുമാണ് പ്രാർഥനയുടെ വേഷം. ഓണം ആശംസിച്ചാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഇന്ദ്രജിത്തിനും പൂർണിമയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രത്തിൽ ചുവപ്പ് ദുപ്പട്ടയ്ക്ക് പകരം ഗോൾഡൻ ബോർഡറുള്ള വൈറ്റ് ദുപ്പട്ടയാണ് പ്രാർഥന ഉപയോഗിച്ചിട്ടുള്ളത്. എനിക്ക് പായസം വേണമെന്നെ ക്യാപ്ഷനെോടെ കസവു സാരി ഉടുത്തു നിൽക്കുന്ന ചിത്രങ്ങൾ പ്രാർഥന നേരത്തെ പങ്കുവച്ചിരുന്നു.