Home അറിവ് പട്ടി കടിച്ചാലുടന്‍ കൊടുക്കേണ്ട പ്രാഥമിക ചികിത്സയെ കുറിച്ച് അറിയാം

പട്ടി കടിച്ചാലുടന്‍ കൊടുക്കേണ്ട പ്രാഥമിക ചികിത്സയെ കുറിച്ച് അറിയാം

തെരുവ് നായ്‌ക്കളുടെ ശല്യം കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. കുട്ടികളും മുതിര്‍ന്നവരും പേ വിഷബാധയേറ്റ നായ്‌ക്കളുടെ കടിയേറ്റ് മരിക്കുകയും ചെയ്തു.പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചവര്‍. ഗുണനിലവാരമില്ലാത്ത മരുന്ന് നല്‍കിയതിനാലാണ് മരണം സംഭവിച്ചത് എന്ന ആരോപണം ഇതിനു പിന്നാലെ ഉയരുന്നുണ്ട്. എന്നാല്‍, പട്ടി കടിച്ചാലുടന്‍ കൊടുക്കേണ്ട പ്രാഥമിക ചികിത്സയെ പറ്റി ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ സുല്‍ഫി നൂഹു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

കുറിപ്പ്

പട്ടി കടിയിലും ഒരു ഗോള്‍ഡന്‍ മണിക്കൂര്‍—-പട്ടികടിയിലും ഒരു ഗോള്‍ഡന്‍ അവര്‍ അഥവാ സുവര്‍ണ്ണ മണിക്കൂര്‍ നിലനിര്‍ത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു.ആദ്യത്തെ ഒരു മണിക്കൂറില്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്താല്‍ പേ വിഷബാധ ഏല്‍ക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.പേ വിഷ ബാധയേറ്റാല്‍ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ചെയ്ത് തീര്‍ത്തെ തീരുകയുള്ളൂഎവിടെവെച്ച്‌ പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്‌, സോപ്പ് ഉപയോഗിച്ച്‌ ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നുഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കില്‍ വെള്ളം മാത്രം ഉപയോഗിച്ച്‌ കഴുകുയെങ്കിലും ചെയ്തിരിക്കണം .ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളില്‍ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയില്‍ കഴുകുന്നത് വളരെ നല്ലത്.സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച്‌ കളയുംമുറിവ് കഴുകി കഴിഞ്ഞാല്‍ അയഡിന്‍ സൊലൂഷനോ ആല്‍ക്കഹോള്‍ സൊലൂഷനോ ഉപയോഗിച്ച്‌ ശുദ്ധമായി ക്ലീന്‍ ചെയ്യണം.

വാക്സിനേഷന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എത്രയും പെട്ടെന്ന് . പ്രത്യേകിച്ച്‌ ആദ്യഡോസ്.വാക്സിന്‍ ജീവന്‍ രക്ഷിക്കും ഉറപ്പ്.വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാല്‍ അത് നര്‍വസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുന്‍പ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്സിനേഷനും എടുക്കുന്നത് പ്രാധാന്യം.ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണംമുറിവില്‍ തയ്യല്‍ വേണമെന്നതാണല്ലോ സാധാരണ രീതി.എന്നാല്‍ പേപ്പട്ടി കടിച്ച മുറിവുകളില്‍ തുന്നല്‍ ഇടാന്‍ പാടില്ല. മുറിവ് വളരെ വലുതാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കന്‍ഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.

തുടര്‍ച്ചയായുള്ള മരണങ്ങള്‍ ഈ ബാച്ച്‌ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച്‌ സംശയം ഉണര്‍ത്തുന്നുവെന്നുള്ളതിന് സംശയമില്ല.അതിനര്‍ത്ഥം വാക്സിന്‍ ഫലവത്തല്ല എന്നല്ല.വാക്സിന്‍ നിര്‍മ്മാണത്തിലോ അതിന്‍റെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകള്‍ വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം.വാക്സിന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോള്‍ഡന്‍ മണിക്കൂറിലെ ഗോള്‍ഡന്‍ പ്രയോഗങ്ങള്‍ റാബീസ് തടയുക തന്നെ ചെയ്യും.പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോള്‍ഡന്‍ മണിക്കൂര്‍.

ഡോ സുല്‍ഫി നൂഹു