Home അറിവ് കോവിഡ് അല്ല അവസാനത്തെ മഹാമാരി: നാം കൂടുതല്‍ സജ്ജമാകേണ്ടതുണ്ട്: ലോകാരോഗ്യസംഘടന

കോവിഡ് അല്ല അവസാനത്തെ മഹാമാരി: നാം കൂടുതല്‍ സജ്ജമാകേണ്ടതുണ്ട്: ലോകാരോഗ്യസംഘടന

കോവിഡ് അല്ല ലോകത്തെ ഏറ്റവും അവസാനത്തെ മഹാമാരിയെന്നും എന്തിനേയും നേരിടാന്‍ പൊതു ആരോഗ്യസംവിധാനങ്ങള്‍ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡബ്ല്യുഎച്ച്ഒ
മേധാവി ടെട്രോഡ് അഥനോം ഗബ്രിയേസസ് ആണ് ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

‘കോവിഡ് ആയിരിക്കില്ല ലോകത്തെ അവസാനത്തെ മഹാമാരി. മഹാമാരികളുടെ വ്യാപനം ജീവിതത്തിന്റെ ഭാഗമാണ്. ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എന്നാല്‍ അടുത്ത മഹാമാരി വരുമ്പോള്‍ ലോകം അതിനെ നേരിടാന്‍ കൂടുതല്‍ സജ്ജമായിരിക്കണം.’-ടെട്രോഡ് പറഞ്ഞു. പൊതുആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ രാജ്യങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ഡിസംബറിലാണ് ആദ്യത്തെ കോവിഡഡ് കേസ് ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ലോകമെമ്പാും ഇത് പടര്‍ന്ന് പിടിക്കുകയായിരുന്നു. രോഗവ്യാപനം 9 മാസം പിന്നിടുമ്പോള്‍ ലോകത്ത് നിലവില്‍ 27.19 ദശലക്ഷം ആളുകളെയാണ് കോവിഡ് മഹാമാരി ബാധിച്ചത്. 9 ലക്ഷത്തോളം പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍.