Home ആരോഗ്യം ഉയര്‍ന്ന റേറ്റിങ് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക്; ആമസോണിലും ഫ്ലിപ്കാർട്ടിലും വ്യാജ റിവ്യൂകള്‍

ഉയര്‍ന്ന റേറ്റിങ് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക്; ആമസോണിലും ഫ്ലിപ്കാർട്ടിലും വ്യാജ റിവ്യൂകള്‍

ലോകത്തെ പ്രധാന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമടക്കം വ്യാജ റിവ്യൂകള്‍ നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഉയര്‍ന്ന റേറ്റിങ് ചെയ്യുന്നവർക്ക് പല കമ്പനികളും 10 ശതമാനം ക്യാഷ്ബാക്ക് വരെ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ മുൻനിര ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് വാങ്ങിയ ഒരു ഉല്‍പന്നത്തിനൊപ്പം കസ്റ്റമര്‍ക്കു ലഭിച്ച കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. റേറ്റിങ്ങിന് 10 ശതമാനം കിഴിവു നല്‍കാമെന്നാണ് കുറിപ്പില്‍ പറയുന്നത്. നിബന്ധനകള്‍ ബാധകമാണെന്നും പറയുന്നുണ്ട്. ഉല്‍പന്നത്തെക്കുറിച്ച് നിങ്ങള്‍ സന്തുഷ്ടരാണെങ്കില്‍ പ്രൊഡക്ടിനെ വിലയിരുത്തണമെന്നും പറയുന്നു.

റിവ്യൂ ലൈവ് ആയിക്കഴിഞ്ഞാല്‍ ഉല്‍പന്നത്തിന്റെ വിലയുടെ 5 ശതമാനം യുപിഐ ഐഡി വഴി മടക്കി നല്‍കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ കുറിപ്പില്‍ തന്നെ 10 ശതമാനമെന്നും 5 ശതമാനമെന്നും പറയുന്നുണ്ട്. താഴെ 5 സ്റ്റാര്‍ റേറ്റിങ്ങിന്റെ ചിത്രവും നൽകിയിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഇത് വലിയ പ്രശ്‌നമില്ലാത്ത കുറിപ്പാണെങ്കിലും റിവ്യൂ ഏഴുതാൻ മടിക്കുന്നവരെ പോലും 10 ശതമാനം മടക്കി നല്‍കി 5 സ്റ്റാര്‍ റിവ്യൂ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്.