Home അറിവ് കോവിഡ് അവശ്യവസ്തുക്കള്‍ക്ക് വിലവര്‍ധന; എന്‍95 മാസ്‌കിന് 4 രൂപ കൂട്ടി, അര ലിറ്റര്‍ സാനിറ്റൈസറിന് 230...

കോവിഡ് അവശ്യവസ്തുക്കള്‍ക്ക് വിലവര്‍ധന; എന്‍95 മാസ്‌കിന് 4 രൂപ കൂട്ടി, അര ലിറ്റര്‍ സാനിറ്റൈസറിന് 230 രൂപ

കോവിഡ് ചികിത്സയ്ക്കും പരിചരണത്തിനുമുള്ള അവശ്യവസ്തുക്കളുടെ വില കൂട്ടി. 20 ശതമാനം വരെ വില വര്‍ധിപ്പിച്ചുകൊണ്ടാണ് കോവിഡ് പ്രതിരോധ സാമഗ്രികളുടെ വിലയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന്റെ പുതിയ ഉത്തരവ് അനുസരിച്ച് 22 രൂപയായിരുന്ന എന്‍-95 മാസ്‌കിന്റെ പുതുക്കിയ വില 26 രൂപയാണ്. പിപിഇ കിറ്റിന്റെ വില 273 രൂപയില്‍ നിന്ന് 328 രൂപയാക്കി. മൂന്ന് ലെയര്‍ മാസ്‌കിന്റെ വില മൂന്നില്‍ നിന്ന് അഞ്ച് രൂപയാക്കി.

192 രൂപയായിരുന്ന 500 മില്ലി ഹാന്‍ഡ് സാനിറ്റൈസറിന് പുതുക്കിയ വില 230 രൂപയാണ്. 200 മില്ലിക്ക്-118, 100 മില്ലിക്ക് -66 എന്നിങ്ങനെയാവും ഇനി വില. 1500 രൂപയായിരുന്ന ഫിംഗര്‍ടിപ്പ് പള്‍സ് ഓക്സിമീറ്ററിന് ഇനി മുതല്‍ 1800 രൂപയാണ് വില.

ഫേസ് ഷീല്‍ഡിന് 25 രൂപയും ഏപ്രണ് 14 രൂപയുമാണ് വില. സര്‍ജിക്കല്‍ ഗൗണിന്റെ വില 65-ല്‍നിന്ന് 78 ആയി. പരിശോധനാഗ്ലൗസ് – ഏഴുരൂപ, സ്റ്റിറൈല്‍ ഗ്ലൗസ് -18 രൂപ, എന്‍ആര്‍ബി മാസ്‌ക് -96 രൂപ, ഓക്സിജന്‍ മാസ്‌ക് -65രൂപ, ഫ്ളോമീറ്റര്‍ -1824 രൂപ എന്നിങ്ങനെയാണ് പുതിയ വില.