Home അറിവ് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്…

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്…

മുതിര്‍ന്ന പൗരന്മാര്‍ക്ക് 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന ബാങ്കുകള്‍ കണ്ടെത്തി നിക്ഷേപം നടത്തുന്നത് പ്രതിമാസ ചിലവുകള്‍ സുഗമമാക്കുന്നതിന് സഹായിക്കും. ഇതിനായി ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കുകള്‍ കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്.

സ്വകാര്യമേഖലയിലെ ആറ് ബാങ്കുകള്‍ 5 വര്‍ഷത്തെ കാലാവധിയ്ക്ക് 7 ശതമാനത്തില്‍ കൂടുതലുള്ള നിര്കകില്‍ സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നു. എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, യെസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഡിസിബി ബാങ്ക് എന്നിവരുടെ അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള നികുതി ലാഭിക്കുന്ന സ്ഥിരനിക്ഷേപത്തിന് 7-7.45 ശതമാനം പലിശ വരെ വരെ വാഗ്ദാനം ചെയ്യപ്പെടുന്നു.

വന്‍കിട സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളില്‍ വളരെ കുറഞ്ഞ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. കാരണം, ഉപയോക്താക്കള്‍ അവരുടെ സമ്പാദ്യം പാര്‍ക്ക് ചെയ്യുന്നതിന് ആദ്യം ഇഷ്ടപ്പെടുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള അഞ്ച് വര്‍ഷത്തെ നികുതി ലാഭിക്കല്‍ സ്ഥിരനിക്ഷേപത്തിന് ആക്‌സിസ് ബാങ്ക് അറ് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളാവട്ടെ 5.85 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ യഥാക്രമം 6.20, 5.80 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ബാങ്കുകളിലുടനീളമുള്ള അഞ്ച് വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് മിനിമം തുക 100 മുതല്‍ 20,000 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ആദായനികുതി നിയമത്തിലെ വകുപ്പ് 80 സി പ്രകാരമുള്ള കിഴിവുകള്‍ക്കായി 1.5 ലക്ഷം രൂപവരെ നിക്ഷേപം ക്ലെയിം ചെയ്യാവുന്നതാണ്.