Home അറിവ് ഒരു മിനിട്ടിനുള്ളില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.. കൂടുതല്‍ അറിയാം

ഒരു മിനിട്ടിനുള്ളില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.. കൂടുതല്‍ അറിയാം

കൊറോണ വ്യാപനത്തെ തുടര്‍ന്ന് തൊഴില്‍ സംരഭങ്ങള്‍ നിലച്ചു പോയ വ്യാപാരികള്‍ക്ക് സഹായമായി കേന്ദ്ര സര്‍ക്കാരിന്റെ വായ്പാ നയം സഹായകരമാകുന്നു. മുദ്ര പദ്ധതി പ്രകാരം ലഭിക്കുന്ന ലോണ്‍ 10,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് വായ്പയായി നല്‍കുന്നത്.

വായ്പ ലഭിക്കാനായി ബാങ്കുകളില്‍ കയറി ഇറങ്ങണം എന്ന ടെന്‍ഷന്‍ വേണ്ട. എസ് ബി ഐ വെബ്‌സൈറ്റില്‍ ലഭിക്കുന്ന ലിങ്കിലൂടെ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, റെസിഡന്‍സ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫോട്ടോ, ജിഎസ്ടി, ഇന്‍കം ടാക്‌സ്, എന്നീ വിവരങ്ങള്‍ അപ് ലോഡ് ചെയ്താല്‍ മതിയാകും. ഒരു മിനിട്ടിനുള്ളില്‍ വായ്പ ലഭിക്കുന്നതാണ്. 8.5% പലിശ നിരക്കിലാണ് ലോണ്‍ ലഭിക്കുന്നത്. ചെറുകിട സംരംഭങ്ങളായ ലഘുഭക്ഷണശാല, പഴ കടകള്‍ എന്നിവയ്ക്കാണ് ലോണ്‍ ലഭിക്കുന്നത്.