Home ആരോഗ്യം പൊ​ടാ​ര​ന്‍ മാംഗോ ജ്യൂ​സ്‌ സംസ്ഥാനത്ത് നിരോധിച്ചു

പൊ​ടാ​ര​ന്‍ മാംഗോ ജ്യൂ​സ്‌ സംസ്ഥാനത്ത് നിരോധിച്ചു

പൊ​ടാ​ര​ന്‍ മാംഗോ ജ്യൂ​സ്‌ ഉ​ത്പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ല്‍​പ്പ​ന എ​ന്നി​വ സം​സ്ഥാ​ന​ത്തു പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷാ​നി​യ​മം 2006 ഉം ​ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ആണ് ഉത്തരവ്.ഉത്തരവിട്ടത് സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍ വി. ​ആ​ര്‍. വി​നോ​ദ് ആണ്.

18004251125 എ​ന്ന ടോ​ള്‍​ഫ്രീ ന​മ്പറി​ല്‍ നി​രോ​ധി​ച്ച ഉ​ത്പ​ന്നം വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണെ​ങ്കി​ല്‍ അ​റി​യി​ക്ക​ണം.കൊല്ലത്തു ഒരു കടയിൽ അ​സാ​ധാ​ര​ണ​മാ​യി വീ​ര്‍​ത്ത് പൊ​ടാ​ര​ന്‍ മാം​ഗോ ജ്യൂ​സി​ന്‍റെ കു​പ്പി ​പൊ​ട്ടി​യി​രു​ന്നു. ദു​ര്‍​ഗ​ന്ധ​വും പാ​നീ​യ​ങ്ങ​ള്‍​ക്ക് അ​നു​ഭ​വ​പ്പെ​ട്ടെ​ന്നാ​ണ് ആ​ക്ഷേ​പം.

വി​പ​ണി​യി​ലു​ള്ള പാനീയമാണിത്. ഇത്തരത്തില്‍ ഒന്നിലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം ഇതിന്‍റെ ഭാഗമായി പരിശോധന നടത്തിയിരുന്നു