Home അറിവ് ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കൽ. ഹർജി തള്ളി.

ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കൽ. ഹർജി തള്ളി.

ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി.

ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, എ.എസ്.​ ഓഖ, സി.ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. ആര്‍ട്ടിക്കിള്‍ 245 പ്രകാരം രാജ്യത്തിന് പുറത്തുള്ള സേവനങ്ങള്‍ക്ക് ജിഎസ്ടി ചുമത്താന്‍ കഴിയില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.ഹജ്ജ് കമ്മിറ്റി വഴി പോകുന്നവരില്‍ നിന്ന് ഇത്തരം നികുതികള്‍ ഈടാക്കുന്നില്ലെന്നും ഇത് വിവേചനപരമാണെന്നുമുള്ള ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. നിലവില്‍ ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിന് അഞ്ച് ശതമാനം ജിഎസ്ടിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.