Home നാട്ടുവാർത്ത സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ്

സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ്

സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണകിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുഈ വര്‍ഷം ഓണക്കിറ്റില്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തും. തുണി സഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങളാണ് ഉള്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതില്‍ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നല്‍കിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വര്‍ഷവും ഓണക്കിറ്റ് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.