രാഹുൽ ഗാന്ധി അറസ്റ്റിൽ

    സോണിയാഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരേ വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു.

    പാര്‍ലമെന്റിനടുത്ത് രജ്പത്ത് സ്ട്രീറ്റില്‍ കുത്തിയിരുന്ന രാഹുലിനെ വളഞ്ഞുവച്ചശേഷമാണ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. നിരവധി സര്‍ക്കാര്‍ ഓഫിസുകളും പാര്‍ലമെന്റും സ്ഥിതിചെയ്യുന്ന പ്രദേശമാണ് രജ്പത്.കൂടാതെ വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളും ഉന്നയിച്ചു.സംഘര്‍ഷം ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ പോലിസ് കസ്റ്റഡിയിലെടുത്തത്. മറ്റ് എംപിമാരെ അറസ്റ്റ് ചെയ്ത് ഇരുത്തിയ അതേ ബസിലേക്ക് രാഹുലിനെയും കയറ്റുകയായിരുന്നു.’ഇന്ത്യ ഒരു പോലിസ് സ്‌റ്റേറ്റായി മാറിക്കഴിഞ്ഞു. നരേന്ദ്ര മോദി രാജാവ്’- അറസ്റ്റിന് മുമ്പ് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

    ദീര്‍ഘനേരം പോലിസ് കൂടിയാലോചിച്ച ശേഷമാണ് രാഹുലിനെ പോലിസ് അറസ്റ്റ് ചെയ്തത്.ഇഡിയുടെ ചോദ്യ ചെയ്യലിന് ഹാജരാവാന്‍ സോണിയാഗാന്ധി ഇന്ന് ഇഡി ഓഫിസിലെത്തിയിട്ടുണ്ട്. അതിനെതിരേ കോണ്‍ഗ്രസ് ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. കൂടാതെ വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളും പ്രതി ഷേധക്കാർ ഉന്നയിച്ചു.അതിന്റെ ഭാഗമായി നടന്ന പ്രതിഷേധത്തിലാണ് രാഹുല്‍ അറസ്റ്റിലായത്.

    നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക്മാ റ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്.