Home അറിവ് പുതിയ ന്യൂനമര്‍ദ്ദം 13 ന്; സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക്

പുതിയ ന്യൂനമര്‍ദ്ദം 13 ന്; സംസ്ഥാനം വരണ്ട കാലാവസ്ഥയിലേക്ക്

ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത ന്യൂനമര്‍ദ്ദം 13 ന് രൂപപ്പെടുമെന്ന് പ്രവചനം. എന്നാല്‍ പുതിയ ന്യൂനമര്‍ദ്ദം കേരളത്തില്‍ മഴയ്ക്ക് കാരണമാകില്ല. നാളെ മുതല്‍ കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞു തുടങ്ങുകയും പകരം വെയില്‍ ഉണ്ടാകുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാല്‍ അടുത്ത ദിവസം മുതല്‍ ചാറ്റല്‍ മഴ പോലും ലഭിക്കില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച്ച മുതല്‍ തീരപ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന ജില്ലകളില്‍ വെയില്‍ അനുഭവപ്പെടും. ഇത് വരള്‍ച്ചയിലേക്ക് നയിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

പകല്‍ ദിവസങ്ങളിലെ ചൂട് 33 ഡിഗ്രിയിലേക്കും രാത്രികാല താപനില 18-20 ഡിഗ്രിയിലേക്കും താഴും. ഈ മാസം അവസാനത്തോട് കൂടി മാത്രമേ ഇനി മഴ കേരളത്തില്‍ എത്തൂ എന്നാണ് പ്രവചനം. പെട്ടെന്ന് സംഭവിക്കുന്ന ഈ മാറ്റം അന്തരീക്ഷത്തിലെ ചൂട് വര്‍ധിപ്പിക്കുന്നതിനും വരും മാസങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കും കാരണമാകും.

ഈ മഴക്കാലത്ത് വേണ്ടത്ര വെള്ളം സംഭരിക്കാന്‍ കഴിയാത്തത് കടുത്ത കുടിവെള്ള ക്ഷാമത്തിന് കാരണമാകും. വരും വര്‍ഷത്തെ വേനല്‍ കാലം സാധാരണത്തേക്കാള്‍ കൂടുതലായിരിക്കുമെന്നും സൂചിപ്പിക്കുന്നു.