Home അന്തർദ്ദേശീയം ഓസ്‌ട്രേലിയയിലേക്ക് കുടിയേറാമെന്ന സ്വപനം ഇനി വേണ്ട, നടപടികള്‍ ഇങ്ങനെ

ഓസ്‌ട്രേലിയയിലേക്ക് കുടിയേറാമെന്ന സ്വപനം ഇനി വേണ്ട, നടപടികള്‍ ഇങ്ങനെ

കൊറോണ വൈറസ് ലോക സമ്പദ് വ്യവസ്ഥയില്‍ വരുത്തിയ മാറ്റങ്ങളാണ് ഓസ്‌ട്രേലിയന്‍ കുടിയേറ്റകാര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ വൈറസ് വ്യാപനത്തെ തുടര്‍ന്ന് യാത്ര നിരോധനം ഏര്‍പ്പെടുത്തിയതും അതിര്‍ത്തി അടച്ചതുമായ പ്രശ്‌നങ്ങള്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയെ കാര്യമായി തന്നെ ബാധിച്ചു. ഇത് കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കി.

2018-19 വര്‍ഷങ്ങളില്‍ 2,32,000 ആയിരുന്ന കുടിയേറ്റക്കാരുടെ എണ്ണം 2020-21 വര്‍ഷത്തില്‍ 31,000 ആയി കുറയുമെന്നാണ് കണക്കുകള്‍ പറയുന്നത്. യാത്രാ നിയന്ത്രണങ്ങളും വിസാ പ്രോസസിങില്‍ വരുന്ന കാലതാമസവും ഓവര്‍സീസ് യാത്രയെ സാരമായി തന്നെ ബാധിക്കും. ഓയ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരില്‍ ഏറിയ പങ്കും ഇന്ത്യന്‍ സമൂഹമാണ്. 7 ലക്ഷം ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയില്‍ ഇപ്പോഴുള്ളത്. 90,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും വിവിധ സര്‍വ്വകലാശാലകളിലായി പഠിക്കുന്നു.

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് മടങ്ങി വരേണ്ടതില്ലെന്നും ഓസ്‌ട്രേലിയയില്‍ ഉള്ള വിദ്യാര്‍ത്ഥികളോട് ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്നും നിര്‍ദേശിച്ചിരുന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പോലും രാജ്യത്തേക്കുള്ള പ്രവേശന അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. നിലവില്‍ കുടിയേറ്റക്കാരുടെ പ്രവേശനം അനിശ്ചിതത്വത്തില്‍ തുടരുകയാണ്.