Home അന്തർദ്ദേശീയം സന്ദര്‍ശക വിസകള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

സന്ദര്‍ശക വിസകള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു

ഫിഫ ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ സന്ദര്‍ശക വിസകള്‍ ഖത്തര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു.കര, വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്.

നവംബര്‍ ഒന്നു മുതല്‍ ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കൂവെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു.2022 ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശക വിസ പുനരാരംഭിക്കും. ലോകകപ്പിനിടെ ഖത്തറിലെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സന്ദര്‍ശക വിസയുള്ളവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. റസിഡന്‍സ് വിസയുള്ളവര്‍, ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്‍മാര്‍, പേഴ്സണല്‍ റിക്രൂട്ട്മെന്‍റ് വിസകള്‍, വര്‍ക്ക് വിസ, എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും