Home വിനോദം നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സഞ്ജയ്

നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സഞ്ജയ്

നടി വിദ്യുലേഖ രാമൻ വിവാഹിതയാകുന്നു. സഞ്ജയ് ആണ് വരൻ. ആ​ഗസ്റ്റ് 26 ന് വിവാഹനിശ്ചയം കഴിഞ്ഞതായി നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുgണ്ട്. കോവിഡ് പശ്ചാത്തലത്തിൽ അടുത്ത കുടുംബാം​ഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ഹാസ്യതാരയി തമിഴ് സിനിമകളിലെ നിറസാന്നിധ്യമാണ് വിദ്യുലേഖ. തമിഴ് നടൻ മോഹൻ രാമന്റെ മകൾ കൂടിയായ വിദ്യുലേഖ ‘നീ താനെ എൻ പൊൻവസന്ത’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ജില്ല, വാസുവും ശരവണനും ഒന്നാ പഠിച്ചവൻഗ, പുലി തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്.

ലോക്ക്ഡൗൺ കാലത്ത് ശരീരഭാരം കുറച്ചും നടി വാർത്തകളിൽ നിറഞ്ഞിരുന്നു. 22 കിലോയോളം ഭാരമാണ് നടി കുറച്ചത്.‌ വർക്കൗട്ടിലൂടെയാണ് താരം ഈ നേട്ടത്തിലേക്കെത്തിയത്. ജിമ്മിൽ നിന്നുള്ള വർക്കൗട്ട് വീഡിയോകൾ എപ്പോഴും പങ്കുവെക്കുമായിരുന്നു.