Home ചരിത്രം പാവക്കൂത്ത് അന്യം നിന്ന് പോകില്ല; സംരക്ഷിക്കാന്‍ ഓട്ടോമേന്‍ സാങ്കേതികവിദ്യ

പാവക്കൂത്ത് അന്യം നിന്ന് പോകില്ല; സംരക്ഷിക്കാന്‍ ഓട്ടോമേന്‍ സാങ്കേതികവിദ്യ

4000 വര്‍ഷം പഴക്കമുള്ള കലാ രൂപമായ പാവക്കൂത്ത് സംരക്ഷിക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ റോബോട്ടിക്ക്സ് കമ്പനിയായ ഇങ്കര്‍ റോബോട്ടിക്ക്സ്. ഇതിന് വേണ്ടി ആദ്യമായി ഓട്ടോമേഷന്‍ പ്രോഗ്രാം ഉപയോഗിക്കുകയാണ് കമ്പനി. ഇല്ലാതായികൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ ഭാവി തലമുറയ്ക്ക് യാഥാര്‍ത്ഥ്യത്തോട് അടുത്ത് അതിന്റെ സത്തയും സൗന്ദര്യവും അനുഭവിക്കാന്‍ കഴിയുന്ന തരത്തില്‍ ഇങ്കര്‍ റോബോട്ടിക്ക്സ് നൂതനമായി സാങ്കേതികവിദ്യയും ഓട്ടോമേഷനും ഉപയോഗിച്ച് സംരക്ഷിക്കുകയാണ്.

ഓട്ടോമേറ്റഡ് പ്രക്രിയയിലുള്ള പാവക്കൂത്തിന്റെ ആദ്യ ലൈവ് മോഡല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിച്ച പാലക്കാട്ടെ ജില്ലാ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. പരമ്പരാഗത കലാരൂപത്തോട് ഒരു വിട്ടുവീഴ്ച്ചയുമില്ലാതെയാണ് ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയില്‍ പാവയുടെ ചലനങ്ങള്‍ അതേപടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വിദഗ്ധമായ കരങ്ങളാണ് യഥാര്‍ത്ഥ പാവകൂത്തില്‍ ഈ ചലനങ്ങള്‍ നടത്തിയിരുന്നത്.

പാവകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഈ വിദഗ്ധ കരങ്ങളാണ് പാവക്കൂത്തിന്റെ ആത്മാവ്. പ്രകാശം, ശബ്ദം, പാട്ട് എന്നിവയുടെ അകമ്പടിയോടെ പുലവരാണ് പാരമ്പര്യമായി പാവക്കൂത്ത് നടത്തിയിരുന്നത്. കേരളത്തിലെ പാവക്കൂത്തായ തോല്‍പ്പാവക്കൂത്തില്‍ വിദഗ്ധരായവര്‍ക്ക് ആദരിച്ചു നല്‍കുന്നതാണ് പുലവര്‍ എന്ന ബഹുമതി.

ഏഴു പേരടങ്ങുന്ന സംഘമാണ് സംയുക്തമായി പാവകളെ ഉപയോഗിച്ച് കഥ പറയുന്നത്.
ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരു കലാരൂപത്തെ സംരക്ഷിക്കാനുള്ള നൂതനമായ ഈ ശ്രമം ഓട്ടോമേഷന്റെ പ്രയോജനങ്ങളില്‍ ഒരു ഉദാഹരണം മാത്രമാണെന്നും പകര്‍ച്ചവ്യാധിയുടെ നടുവിലും ഇങ്കറിന്റെ സമര്‍പ്പിതരായ എഞ്ചിനീയര്‍മാരുടെ ടീം പുലവരോടൊത്ത് ലോലമായ ഈ കലാരൂപത്തെക്കുറിച്ച് പഠിക്കുകയും കലാരൂപത്തിന് ജീവന്‍ നല്‍കാന്‍ അവരോടൊപ്പം പരിശ്രമിക്കുകയും അനുഭവത്തിന്റെ ഒഴുക്ക്, മൃദുലത, ആധികാരികത എന്നിവ ഉയര്‍ന്ന തലത്തില്‍ സംരക്ഷിക്കപ്പെടുന്നുവെന്നും അതുവഴി ചുമതലയുടെ സങ്കീര്‍ണ്ണത വര്‍ദ്ധിപ്പിക്കുമെന്നും ഉറപ്പുവരുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തെന്നും ഇത്തരം ആശയങ്ങള്‍ കൃത്യമായി ഫലപ്രാപ്തിയിലെത്തണമെങ്കില്‍ ഉയര്‍ന്ന കോഡിങ് കഴിവുകള്‍ വേണമെന്നും ഇങ്കര്‍ റോബോട്ടിക്ക്സ് സിഇഒ രാഹുല്‍ പി ബാലചന്ദ്രന്‍ പറഞ്ഞു.

ആധുനിക കാലത്ത്, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ വിദഗ്ധര്‍ ആശയവിനിമയത്തിനുള്ള ഒരു മാധ്യമമെന്ന നിലയില്‍ പാവകൂത്തിന്റെ കഴിവ് തിരിച്ചറിഞ്ഞിട്ടുണ്ട്, അത്തരം ഉള്‍പ്പെടുത്തലുകളിലൂടെ കുട്ടികള്‍ക്ക് ഫലപ്രദമായ സംവേദനാത്മക ആശയ വിനിമയത്തിന്റെ പഴയ രീതി തിരികെ കൊണ്ടുവരാനും അതുവഴി കലാരൂപം സംരക്ഷിക്കാനും പഠനം കൂടുതല്‍ രസകരമാക്കാനും കഴിയും.

ഈ സംരംഭം വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കാനും മുന്നോട്ട് വരാനും കോഡിംഗ് പഠിക്കാനും സാധ്യമായ എല്ലാ വിധത്തിലും മനുഷ്യരാശിയുടെ പുരോഗതിക്കായി സാങ്കേതികവിദ്യയെ സഹകരിപ്പിക്കാനും പ്രോല്‍സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുല്‍ പി. ബാലചന്ദ്രന്‍ പറഞ്ഞു.

ഈ പ്രൊജക്റ്റ് വിജയകരമായി നടപ്പാക്കുന്നതിലൂടെ നാടോടി കഥകളുടെ ഭാഗമായിരുന്ന 4000 വര്‍ഷം പഴക്കമുള്ള ഒരു കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും രാജ്യത്ത് വളര്‍ന്നുവരുന്ന ലക്ഷക്കണക്കിന് കുട്ടികളിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് ഉറപ്പുണ്ടെന്നാണ് ഇങ്കര്‍ റോബോട്ടിക്ക്സ് അധികൃതര്‍ പറയുന്നത്.

ഇന്ത്യയില്‍ ബിസി 200ല്‍ ജൈന കവി ഇളങ്കോ അടികള്‍ എഴുതിയ തമിഴ് ക്ലാസിക്ക് ചിലപ്പധികാരത്തില്‍ പാവക്കൂത്തിനെ കുറിച്ച് സൂചനകളുണ്ട്. ബിസി 500 നു മുമ്പ് ഇന്ത്യയില്‍ നിന്നാണ് ഈ കലാരൂപത്തിന്റെ ഉല്‍ഭവമെന്ന് വിശ്വസിക്കുന്നു. ഇതിഹാസങ്ങളും പുരാണങ്ങളുമായിരുന്നു പ്രമേയങ്ങള്‍. കേരളത്തില്‍ പാവക്കൂത്തിന്റെ നിഴലായിരുന്നു നിഴല്‍ക്കൂത്ത്, കലയുടെ ആചാരപരമായ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരേന്ത്യയില്‍ കലാരൂപം സാമൂഹ്യ പ്രശ്നങ്ങളിലാണ് ശ്രദ്ധിച്ചത്.

ബാല്യ വിവാഹം, ദാരിദ്ര്യം, എച്ച്ഐവി, എയ്ഡ്സ്, സ്ത്രീധനം, നിരക്ഷരത തുടങ്ങിയ പ്രശ്നങ്ങള്‍.
പാവക്കൂത്ത് സിനിമ മേഖലയിലും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വോള്‍ട്ട് ഡിസ്നി അനിമാട്രോണിക്സ് സൃഷ്ടിച്ചു. റോബോട്ടിക്ക്സ് സാങ്കേതിക വിദ്യയും കമ്പ്യൂട്ടറും ചേര്‍ന്ന് ജീവനുള്ളതു പോലത്തെ ചലിക്കുന്ന ജീവികളെ സൃഷ്ടിച്ചു. പാവകൂത്ത്, അനാടമി, മെക്കാട്രോണിക്ക്സ് എന്നിവ ചേര്‍ന്ന് ചരിത്രത്തിലാദ്യമായി അനിമാട്രോണിക്ക് പക്ഷിയെ സൃഷ്ടിച്ചു.