Home അറിവ് കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

കേന്ദ്ര സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

രാജ്യത്തെ 42 കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) നടത്തുന്ന കോമണ്‍ യൂനിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(സി.യു.ഇ.ടി) വഴിയാക്കുന്നു.ഇതിനുള്ള രജിസ്ട്രേഷന്‍ മേയ് 19 മുതല്‍ ആരംഭിച്ചതായി യു.ജി.സി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജൂണ്‍ 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ജൂലൈ അവസാന വാരത്തിലാണ് പരീക്ഷ.അപേക്ഷ ഫോറങ്ങള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി വെബ്സൈറ്റില്‍ (nta.ac.in) ലഭ്യമാണ്. പരീക്ഷയില്‍ പങ്കാളികളാകുന്ന സര്‍വകലാശാലകളുടെ കോഴ്‌സ് വിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളില്‍ ലഭ്യമാകുമെന്നും ജഗദീഷ്കുമാര്‍ വ്യക്തമാക്കി.

2010 മുതല്‍ രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല നടത്തിയിരുന്ന കേന്ദ്ര സര്‍വകലാശാല കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്( സി.യു.സി.ഇ.ടി) വഴിയായിരുന്നു12 കേന്ദ്ര സര്‍വകലാശാലകള്‍ പി.ജി പ്രവേശനം നല്‍കിയിരുന്നത്. മിക്ക സര്‍വകലാശാലകളും ഇതിന്‍റെ ഭാഗമായിരുന്നില്ല