Home അറിവ് ബ്ലൂട്ടൂത്തില്‍ സംസാരിച്ചാലും പണികിട്ടും; നടപടി കടുപ്പിച്ച് ട്രാഫിക് പൊലീസ്

ബ്ലൂട്ടൂത്തില്‍ സംസാരിച്ചാലും പണികിട്ടും; നടപടി കടുപ്പിച്ച് ട്രാഫിക് പൊലീസ്

ണ്ടി ഓടിക്കുന്നതിനിടെ സംസാരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ലൈസന്‍സ് തെറിക്കുമെന്ന് ഉറപ്പ്. ഡ്രൈവര്‍ നിഷേധിച്ചാല്‍ മൊബൈലിലെ കോള്‍ഹിസ്റ്ററി പരിശോധിക്കാനും തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനുമാണ് നീക്കം. വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചു മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കും പണികിട്ടും.

ഡ്രൈവിംഗിനിടെ ബ്ലൂടൂത്ത് സംവിധാനം വഴി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് ട്രാഫിക്ക് പൊലീസ്. ഫോണ്‍ കയ്യിയില്‍പ്പിടിച്ച് ചെവിയോടു ചേര്‍ത്ത് സംസാരിച്ചാലുള്ള അതേ ശിക്ഷ തന്നെ ഇനി ഇതിനും നേരിടേണ്ടി വരുമെന്നും ഡ്രൈവിംഗ് ലൈസന്‍സ് പോകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ചെവിയോടു ചേര്‍ത്തു സംസാരിച്ചാല്‍ മാത്രമേ ഇതുവരെ കേസെടുത്തിരുന്നുള്ളൂ. എന്നാല്‍ ഇനി ബ്ലൂടൂത്ത് സംസാരവും പ്രശ്‌നമാകും.

തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട് ചെയ്യാനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. മൊബൈല്‍ ഫോണിനെ ബ്ലൂടൂത്ത് വഴി വാഹനത്തിനുള്ളിലെ സ്പീക്കറുമായി ബന്ധിപ്പിച്ച് ‘ഹാന്‍ഡ്‌സ് ഫ്രീ’ ആയി സംസാരിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്നു കണ്ടാണ് നടപടി. ഇതിനും കേസെടുക്കാന്‍ മോട്ടര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യവസ്ഥയുണ്ടെങ്കിലും നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതിനെ മറികടക്കാനാണ് നീക്കം.

വാഹനങ്ങളിലെ മ്യൂസിക് സിസ്റ്റത്തിലേക്കു ഫോണ്‍ ബ്ലൂടൂത്ത് ഉപയോഗിച്ചു ബന്ധിപ്പിക്കാനാകും. ഇതുവഴി ഫോണില്‍ സംസാരിക്കാന്‍ എളുപ്പമാണ്. എന്നാല്‍, വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവറുടെ ശ്രദ്ധ മാറാന്‍ സാധ്യതയുള്ള എന്തും വാഹനത്തില്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അധികൃതര്‍ പറയുന്നു. വാഹനം നിര്‍ത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാന്‍ മാത്രമാണ് അനുവാദമുള്ളത്.