Home ആരോഗ്യം കുമ്പളങ്ങ നിസാരക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ അറിഞ്ഞ് കഴിക്കാം

കുമ്പളങ്ങ നിസാരക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ അറിഞ്ഞ് കഴിക്കാം

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്പളങ്ങ. പോഷകങ്ങളുടെ കലവറയായ കുമ്പളങ്ങയില്‍ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. 96 ശതമാനവും ജലത്താല്‍ സമ്പന്നമായ കുമ്പളങ്ങയില്‍ ശരീരത്തിനാവശ്യമായ ഫൈബറുകളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ജലാംശം തന്നെയാണ് കുമ്പളങ്ങയുടെ ഔഷധമൂല്യത്തിന്റെ അടിസ്ഥാനവും.

കുമ്പളങ്ങ ജ്യൂസിന് ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിലൂടെ ഷുഗറും കുറയ്ക്കുന്നു. കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാല്‍ അമിതവണ്ണവും വയറും കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും കുമ്പളങ്ങ കഴിക്കുന്നത് ഗുണം ചെയ്യും.

അനീമിയക്കുമുള്ള ഒരു പരിഹാരമാണ് കുമ്പളങ്ങ. ഇതില്‍ അയണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അയണ്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കുന്നു. മാത്രമല്ല രക്തം വര്‍ധിക്കാനും രക്തം ശുദ്ധീകരിക്കാനും ഇവ സഹായിക്കും.

ദഹന പ്രശ്നങ്ങള്‍ക്ക് ഉത്തമമാണ് കുമ്പളങ്ങ. ദഹനവുമായ ബന്ധപ്പെട്ട വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്കും വിര ശല്യത്തിനുമെല്ലാം കുമ്പളങ്ങ ഏറെ നല്ലതാണ്. ഇതില്‍ അടങ്ങിയ നാരുകള്‍ അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള പരിഹാരം കാണാന്‍ സഹായിക്കുന്നു.