Home അറിവ് സെവന്‍ റിവേഴ്സ് ഇന്ത്യന്‍ വിപണിയില്‍ മാത്രം ലഭിക്കുന്ന ബിയർ

സെവന്‍ റിവേഴ്സ് ഇന്ത്യന്‍ വിപണിയില്‍ മാത്രം ലഭിക്കുന്ന ബിയർ

ഇന്ത്യന്‍ രുചികളോട് ഇണങ്ങി നില്‍ക്കുന്ന പുതിയ ബിയര്‍ പുറത്തിറക്കി പ്രമുഖ ബിയര്‍ നിര്‍മ്മാതാക്കളായ അന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ്.സെവന്‍ റിവേഴ്സ് ബിയറാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സെവന്‍ റിവേഴ്സ് ഇന്ത്യന്‍ വിപണിയില്‍ മാത്രമാണ് വിപണനം ചെയ്യുക.ഗോതമ്പാണ് സെവന്‍ റിവേഴ്സിലെ പ്രധാന ചേരുവ. അതിനാല്‍ തന്നെ, സ്ട്രോങ്ങ് വീറ്റ് ബിയര്‍, മൈല്‍ഡ് വീറ്റ് ബിയര്‍ എന്നിങ്ങനെ രണ്ട് വേരിയന്റില്‍ സെവന്‍ റിവേഴ്സ് ലഭ്യമാണ്. കൂടാതെ, പ്രാദേശികമായി ലഭിക്കുന്ന ചേരുവകള്‍ കൂടി ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കും.

ആദ്യ ഘട്ടത്തില്‍ കര്‍ണാടകയിലും മഹാരാഷ്ട്രയിലും സെവന്‍സ് റിവേഴ്സ് ബിയര്‍ പുറത്തിറക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ഗോവ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.

ബഡ്‌വെയ്‌സര്‍, കൊറോണ എക്സ്ട്ര, ഹോഗാര്‍ഡന്‍ തുടങ്ങിയ ബിയറുകളുടെ നിര്‍മ്മാതാക്കളാണ് അന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ്.