Home അറിവ് മരച്ചീനി വില ഉയരുന്നു.

മരച്ചീനി വില ഉയരുന്നു.

വിലത്തകര്‍ച്ചയില്‍ നിന്ന് ആശ്വാസമായി കപ്പയുടെ വില ഉയരുന്നു. ഇപ്പോള്‍ കപ്പയ്ക്ക് വിപണിയില്‍ 40 രൂപ വരെ വിലയുണ്ട്.കപ്പ സുലഭമല്ലാത്തതാണ് വിലവര്‍ദ്ധനവിന് കാരണം. .

കഴിഞ്ഞ കാലങ്ങളില്‍ കപ്പയ്ക്കുണ്ടായ തുടര്‍ച്ചയായ വിലയിടിവ് മൂലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഇതാണ് കപ്പയുടെ ലഭ്യത കുറയാന്‍ കാരണം. മൂന്നു മാസമായി കപ്പയ്ക്ക് വില വര്‍ദ്ധിക്കാന്‍ തുടങ്ങിയിട്ട്. നേരത്തെ 15 രൂപ വരെ ഇടിഞ്ഞിരുന്നു. 5 വര്‍ഷത്തിനിടെ കപ്പയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്നവിലയാണിപ്പോഴുള്ളത്.

പലയിടത്തും കപ്പ നട്ട് തുടങ്ങിയിട്ടേ ഉള്ളൂ. ഇത് മൂപ്പെത്തിയാല്‍ മാത്രമേ വിപണിയിലേക്ക് കൂടുതല്‍ കപ്പ എത്തുകയുള്ളൂ. അതിനാല്‍ വിലവര്‍ദ്ധന ഉണ്ടെങ്കിലും കര്‍ഷകന് പ്രയോജനം ലഭിക്കുന്നില്ല. ഉത്പാദനം കുറഞ്ഞുനില്‍ക്കുന്ന സമയമായതുകൊണ്ട് നാമമാത്രമായ കര്‍ഷകര്‍ക്കേ വില വര്‍ദ്ധനവിന്റെ ഗുണം ലഭിക്കുന്നുള്ളൂ.

എന്നാല്‍ വില ഉയരുന്നത് കര്‍ഷകര്‍ക്ക് പ്രചോദനമാണ്. പിന്തിരിഞ്ഞു നില്‍ക്കുന്ന കര്‍ഷകരെ വീണ്ടും കപ്പകൃഷിയിലേക്ക് ഇറങ്ങാന്‍ ഇത് പ്രേരിപ്പിക്കും.ലഭ്യത കുറഞ്ഞതോടെ ആവശ്യക്കാരും കൂടി. വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കപ്പ വിപണിയിലെത്തുന്നുണ്ട്.