Home അറിവ് വാഹനപുക പരിശോധന; ജനുവരി ഒന്ന് മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍

വാഹനപുക പരിശോധന; ജനുവരി ഒന്ന് മുതല്‍ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍

വാഹനപുക പരിശോധന പൂര്‍ണ്ണമായും ഓണ്‍ലൈനിലാക്കി. ഓണ്‍ലൈന്‍ വാഹനപുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ ജനുവരി മുതല്‍ സാധുതയുണ്ടായിരിക്കുകയുള്ളൂ എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എംആര്‍ അജിത്കുമാര്‍ അറിയിച്ചു.

700 പൊല്യൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഇതുവരെ വാഹന്‍ സോഫ്‌റ്റ്വേറുമായി ബന്ധിപ്പിച്ചു. 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കി. 1500 വാഹനങ്ങള്‍ ഓണ്‍ലൈന്‍ പരിശോധനയില്‍ പരാജയപ്പെട്ടിട്ടുമുണ്ട്.

പഴയ സംവിധാനത്തില്‍ എടുത്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലാവധി തീരുന്നതുവരെ സാധുതയുണ്ടാകും. പുതിയതായി സര്‍ട്ടിഫിക്കറ്റുകള്‍ എടുക്കുന്നവര്‍ കഴിവതും ഓണ്‍ലൈന്‍ സംവിധാനം തേടണമെന്നാണ് അറിയിപ്പ്.

ഓണ്‍ലൈനില്‍ പരിശോധനാഫലം നേരിട്ട് വാഹന്‍ വെബ്‌സൈറ്റിലേക്ക് ഉള്‍ക്കൊള്ളിക്കും. അതിനാല്‍ പരിശോധനാ സമയത്ത് ഡിജിറ്റല്‍ പകര്‍പ്പ് മതിയാകും. 30 ശതമാനം പൊല്യൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങള്‍കൂടി ഓണ്‍ലൈനിലേക്ക് എത്തേണ്ടതുണ്ട്. നടത്തിപ്പുകാര്‍ ഉടന്‍തന്നെ ഇതിനുള്ള സജ്ജീകരണം ഒരുക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.