Home ആരോഗ്യം ക്രമം തെറ്റിയ ആർത്തവം: പരിഹാരം വീട്ടിലിരുന്ന് തന്നെ

ക്രമം തെറ്റിയ ആർത്തവം: പരിഹാരം വീട്ടിലിരുന്ന് തന്നെ

ല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാവുന്നതാണ് ആർത്തവത്തിലെ ക്രമക്കേടുകൾ. ക്രമം തെറ്റിയ ആർത്തവത്തിന് ഒരു പ്രധാന കാരണമാണ് പി‌.സി‌.ഒ‌.എസ്. ഗർഭാശയത്തിൽ അസാധാരണമായ മാറ്റങ്ങൾ സംഭവിക്കുന്നതിന്റെ സൂചന കൂടിയാണ് ഈ അവസ്ഥ. അമിതവണ്ണവും ആർത്തവ ക്രമം തെറ്റിക്കാന്‍ ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും.

ആർത്തവം ക്യത്യമാകാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ചുവടെ കൊടുക്കുന്നു

ദിവസവും ഒരു ടീസ്പൂൺ മഞ്ഞള് കഴിക്കുന്നത് ആർത്തവം ക്യത്യമാക്കാൻ സഹായിക്കും. ഇതിലെ കുർക്കുമിൻ എന്ന സംയുക്തം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനും ഫലപ്രദമാണ്.

ആർത്തവം ക്രമീകരിക്കാൻ ഏറ്റവും സഹായകരമായ ഒന്നാണ്​ ഇഞ്ചി. ആർത്തവത്തോടൊപ്പമുണ്ടാകുന്ന വയറുവേദനയെയും ഇത്​ പരിഹരിക്കും. ഇഞ്ചി ചായ കുടിക്കുകയോ അല്ലാതെയോ കഴിക്കാവുന്നതും ആണ്.

ജീരകവും ആർത്തവം ക്രമീകരിക്കാൻ വളരെ നല്ലതാണ്​. ആർത്തവ വേദനക്കും ജീരകം ഫലം ചെയ്യും. ധാരാളം ജീരക വെള്ളം കുടിക്കുകയോ അല്ലാതെ കഴിക്കുകയോ ചെയ്യാം.

കറുവപ്പെട്ട ആർത്തവം ക്രമീകരിക്കുന്നതിനും നല്ലതാണ്​. ഭക്ഷണത്തിൽ ചേർക്കുകയോ ചൂടുപാലിൽ ചേർത്തോ ​ കഴിക്കാം.