Home കൗതുകം വിശന്ന് വലഞ്ഞ അണ്ണാറക്കണ്ണന് വായില്‍ പഴം വെച്ച് കൊടുത്ത് യുവതി, വീഡിയോ വൈറല്‍

വിശന്ന് വലഞ്ഞ അണ്ണാറക്കണ്ണന് വായില്‍ പഴം വെച്ച് കൊടുത്ത് യുവതി, വീഡിയോ വൈറല്‍

വിശപ്പ് എല്ലാ ജീവചാലങ്ങള്‍ക്കും ഒരു പോലെയാണ്. അതില്‍ മനുഷ്യനെന്നോ മൃഗങ്ങളെന്നോ ഇല്ല. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന പോലെയൊരു പുണ്യകര്‍മ്മം ഈ ലോകത്തില്‍ വേറെയില്ല. വിശന്നു വലഞ്ഞ അണ്ണാന് കയ്യില്‍ വച്ച് പഴം കൊടുക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

തൊലി നീക്കിയ പഴം യുവതി തന്റെ കയ്യില്‍വച്ച് നീട്ടുമ്പോള്‍ ഓടിവന്ന് അവ കടിച്ചുത്തിന്നുന്ന അണ്ണാനെയാണ് വീഡിയോയില്‍ കാണുന്നത്. 17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

‘എല്ലാ ജീവികളോടും ദയവുള്ളവരാകുക’ എന്ന കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. വീഡിയോ ഇതിനോടകം തന്നെ 15000ലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. മനസ്സ് നിറയ്ക്കുന്ന വീഡിയോയെന്നാണ് കണ്ടയാളുകളുടെ പ്രതികരണം.