Home അറിവ് ഗുരുവായൂര്‍ ക്ഷേത്രത്തിന് ഇനി വ്ലോഗര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രത്തിന് ഇനി വ്ലോഗര്‍ മേല്‍ശാന്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന് ഇനി വ്ലോഗര്‍ മേല്‍ശാന്തി. ഇന്നലെ ഉച്ചപൂജക്ക് ശേഷം നടത്തിയ നറുക്കെടുപ്പില്‍ ക്ഷേത്രത്തിലേക്കുള്ള അടുത്ത ആറു മാസത്തെ മേല്‍ശാന്തിയെ തെരഞ്ഞെടുത്തു. ഗുരുവായൂര്‍ സ്വദേശിയായ 34-കാരന്‍ ഡോ കിരണ്‍ ആനന്ദ് കക്കാട് ആണ് പുതിയ മേല്‍ശാന്തി. ആയുര്‍വേദ ഡോക്ടര്‍ മാത്രമല്ല ട്രാവല്‍, മ്യൂസിക് വ്ളോഗുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം.

ഇക്കുറി മേല്‍ശാന്തിയാകാന്‍ 41 പേരാണ് അപേക്ഷിച്ചത്. 39 പേര്‍ തന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തി. ഇതില്‍ 37 പേര്‍ യോഗ്യത നേടി. ക്ഷേത്രത്തില്‍ ഉച്ചപ്പൂജ നടതുറന്ന സമയത്ത് നമസ്കാര മണ്ഡപത്തില്‍ ഭക്തജനങ്ങളുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.വെള്ളിക്കുടത്തില്‍ 37 പേരുകള്‍ എഴുതി നിക്ഷേപിച്ച്‌ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശാനുസരണം ഇപ്പോഴത്തെ മേല്‍ശാന്തി തിയ്യന്നൂര്‍ കൃഷ്ണചന്ദ്രന്‍ നമ്പൂതിരി നറുക്കെടുത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസക്കാലമാണ് മേല്‍ശാന്തിയുടെ കാലാവധി.പുതിയ മേല്‍ശാന്തിയായി സെപ്തംബര്‍ മുപ്പതിന് കിരണ്‍ ചുമതലയേല്‍ക്കും. അതിന് മുന്‍പ് 12 ദിവസം അമ്പലത്തില്‍ ഭജനം ഇരിക്കും.

യാത്രാ വിവരങ്ങള്‍, കലാ നിരൂപണം, സാങ്കേതിക വിദ്യയിലെ പുതുമകള്‍, ആരോഗ്യ വാര്‍ത്തകള്‍ എന്നിവ സംയോജിപ്പിക്കുന്ന ഹാര്‍ട്ട് ഡുവോസ് എന്ന യൂട്ടൂബ് ചാനല്‍ കിരണ്‍ ആനന്ദും ഭാര്യ ഡോ. മാനസി കക്കാടും ചേര്‍ന്നാണ് നടത്തുന്നത്. പല രാജ്യങ്ങളിലായി നടത്തിയ യാത്രകളുടെ വിശേഷങ്ങളാണ് ഹാര്‍ട്ട് ഡുവോസിലൂടെ കിരണ്‍ പങ്കുവെച്ചിച്ചുള്ളത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതിമാരുടെ താല്പര്യവും സംഗീതവും നൃത്തവും വ്ളോഗിങ്ങുമെല്ലാണ് .