Home ആരോഗ്യം സന്തോഷവാര്‍ത്ത; ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായമായവരിലും ഫലപ്രദം; കുട്ടികളില്‍ പരീക്ഷണം തുടങ്ങിയില്ല

സന്തോഷവാര്‍ത്ത; ഓക്‌സ്ഫഡ് വാക്‌സിന്‍ പ്രായമായവരിലും ഫലപ്രദം; കുട്ടികളില്‍ പരീക്ഷണം തുടങ്ങിയില്ല

ക്‌സ്ഫഡ് സര്‍വകലാശാലയുടെ കോവിഡ്-19 വാക്‌സീന്‍ എല്ലാ പ്രായക്കാരിലും വിജയകരമായി പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നേരിയ തോതില്‍ മാത്രമാണ് വിപരീത ഫലമുണ്ടാകുന്നത്. എന്നാല്‍ കുട്ടികളില്‍ പരീക്ഷണം ആരംഭിച്ചിട്ടില്ല. ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയോ, വാണിജ്യ പങ്കാളിയായ അസ്ട്രസെനെക്കയോ വാക്‌സീന്റെ ആദ്യകാല പരീക്ഷണങ്ങളില്‍ നിന്നുള്ള പോസിറ്റീവ് ഇഫക്റ്റുകള്‍ കാണിക്കുന്ന ഡേറ്റ പുറത്തു വിട്ടിട്ടില്ല, ഇവ വൈകാതെ തന്നെ ഒരു പിയര്‍ റിവ്യൂഡ് ജേണലിന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ AZD1222 എന്ന് വിളിക്കുന്ന വാക്്‌സീനെക്കുറിച്ചുള്ള അടിസ്ഥാന കണ്ടെത്തലുകള്‍ അസ്ട്രസെനെക്ക സ്ഥിരീകരിച്ചിട്ടുണ്ട്. ഇവ ഒരു അക്കാദമിക് മീറ്റിങ്ങില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

വാക്‌സീന്‍ സ്വീകരിച്ച 56 വയസ്സിനു മുകളിലുള്ളവരും 70 വയസ്സിനു മുകളിലുള്ളവരും പ്രായം കുറഞ്ഞ സന്നദ്ധപ്രവര്‍ത്തകരുടെ അതേ ആന്റിബോഡി പ്രതികരണം സൃഷ്ടിച്ചുവെന്ന് രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ തെളിയിഞ്ഞിരിക്കുന്നത്. വാക്‌സീനുകള്‍ പ്രായമായവരെ സംരക്ഷിക്കുമോ എന്നത് എല്ലായ്‌പ്പോഴും ഉയരുന്ന പ്രധാന ചോദ്യമാണ്. ശരീരത്തിന്റെ സ്വാഭാവിക രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഏത് വൈറസിനോടും പോരാടാനുള്ള കഴിവ് പ്രായത്തിനനുസരിച്ച് ദുര്‍ബലപ്പെടും. ഇതിനാലാണ് പ്രായമായവരില്‍ കോവിഡ്-19 മരണനിരക്ക് ഉയരാന്‍ പ്രധാന കാരണം.

എന്നാല്‍, ‘റിയാക്‌റ്റോജെനിസിറ്റി’ എന്ന് വിളിക്കുന്ന കുറച്ച് പാര്‍ശ്വഫലങ്ങള്‍ പഴയ സന്നദ്ധപ്രവര്‍ത്തകരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗവേഷകരുടെ ഡേറ്റയില്‍ കാണിക്കുന്നു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ 1.15 ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ആഗോള സമ്പദ്വ്യവസ്ഥ അടച്ചുപൂട്ടുകയും ശതകോടിക്കണക്കിന് ആളുകള്‍ക്ക് സാധാരണ ജീവിതം താളംതെറ്റുകയും ചെയ്തിരിക്കുകയാണ്. ഇതെല്ലാം തിരിച്ചുപിടിക്കാന്‍ വാക്‌സീന്‍ എത്രയും പെട്ടെന്ന് വരേണ്ടതുണ്ട്.

വരും മാസങ്ങളില്‍ വാക്‌സീന്‍ പരിമിതമായ ഉപയോഗത്തിന് തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്ട്രസെനെക പറഞ്ഞു. എന്നാല്‍, കമ്പനിക്ക് പുറത്തുള്ള മിക്ക വിദഗ്ധരും യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കും 2021 വരെ ഇത് ലഭ്യമാകില്ലെന്നാണ് പറയുന്നത്.