ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരുണ്ടോ? സാധ്യത കുറവാണ് സന്തോഷം അനുഭവിച്ചറിയാൻ നമ്മെ സഹായിക്കുന്ന കുറച്ചു ഹോർമോണുകൾ നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഹാപ്പി ഹോർമോണുകൾ അല്ലെങ്കിൽ ഫീൽ ഗുഡ് ഹോർമോണുകൾ എന്നറിയപ്പെടുന്ന ഇവയുടെ ശരീരത്തിലെ അളവാണ് നമ്മുടെ സന്തോഷത്തിന്റെ അളവിനെ തന്നെ നിയന്ത്രിക്കുന്നത്. വ്യായാമം മുതൽ ആലിംഗനം വരെയുള്ള കാര്യങ്ങളിലൂടെ ഈ ഹാപ്പി ഹോർമോണുകളെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്ഡോ
പാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിനുകൾ എന്നിങ്ങനെ നാല് ഹോർമോണുകളെയാണ് പ്രധാനമായും ഹാപ്പി ഹോർമോണുകൾ എന്ന് വിളിയ്ക്കുന്നത്.
വ്യായാമം
വ്യായാമത്തിന്റെ ശാരീരികാരോഗ്യ ഗുണങ്ങളെപറ്റി നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ മാനസിക ആരോഗ്യം, വൈകാരിക ക്ഷേമം എന്നിവയിലും ഇവയ്ക്ക് സ്വാധീനം ചെലുത്താനാവും. വ്യായാമത്തിലൂടെ എൻഡോർഫിന്റെ ഉത്പാദനം കൂട്ടാൻ സാധിക്കും. നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഏത് തരത്തിലുള്ള ചലനവും വ്യായാമവും ഒരു പോസിറ്റീവ് വികാരം നിങ്ങളിൽ ഉണ്ടാക്കാൻ പ്രാപ്‌തമാണ്.
സ്നേഹബന്ധങ്ങൾ
നിങ്ങളുടെ ചുറ്റുമുള്ള വ്യക്തികൾക്കും നിങ്ങളുടെ സന്തോഷത്തെ വളരെയധികം സ്വാധീനിക്കാനാവും. ഓക്സിടോസിന്റെ ഉത്പാദനം തന്നെ പ്രധാനമായും ഇവയെ കേന്ദ്രീകരിച്ചാണ്. കൂടാതെ, സന്തോഷകരവുമായ ഓർമ്മകളെപറ്റി ചിന്തിക്കുന്നത് സെറോടോണിൻ ഉൽപാദനത്തിന് കാരണമാകും. എൻഡോർഫിൻ, ഓക്സിടോസിൻ, ഡോപാമൈൻ ഇവയെല്ലാം ലൈംഗിക പ്രവർത്തനത്തിന്റെ ഫലമായും ഉണ്ടാകാറുണ്ട്.
ഭക്ഷണം
ഹാപ്പി ഹോർമോണുകൾ നേരിട്ട് ശരീരത്തിലേക്കെത്തിക്കുന്നതോ ഉത്പാദനം കൂട്ടുന്നതോ ആയ ഭക്ഷണങ്ങൾ വിരളമാണ്. എന്നിരുന്നാലും ഡാർക്ക് ചോക്ലേറ്റ്, കാപ്പി, മുട്ട, പാൽ, പരിപ്പ് എന്നിവയ്ക് ഒരു പരിധി വരെ ഇതിന് സാധിക്കും. ചെറിയ അളവിലുള്ള മദ്യത്തിനും എൻഡോർഫിനുകളുടെ ഉത്പാദനം കൂട്ടാൻ സാധിക്കും. എന്നാൽ, അമിതമായാൽ ഇവ വിപരീത ഫലമുണ്ടാകും.
സംഗീതം
ഒന്നിലധികം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുണ്ട് സംഗീതത്തിന്. പാട്ട് കേൾക്കുന്നതും പാടുന്നതും ഒരുപോലെ ഓക്സിടോസിന്റെ ഉത്പാദനം കൂട്ടുന്ന പ്രവർത്തികളാണ്.
ഹ്രസ്വകാല ലക്ഷ്യങ്ങൾനിങ്ങളുടെ ജീവിതലക്ഷ്യങ്ങളെ ചെറിയകാല-പ്രയോഗിക ലക്ഷ്യങ്ങളാക്കിമാറ്റുക. അവ ഓരോന്നും നേടിയെടുക്കാൻ ശ്രമിക്കുക. ഇത് സാധ്യമായാൽ, ഇവ ഡോപമീന്റെ ഉത്പാദനത്തെ സ്വാധീനിക്കും. അതുവഴി സന്തോഷവും ഒപ്പം ഇവ ആവർത്തിക്കാനുള്ള പ്രേരണയും ലഭിക്കും.
ഇവ കൂടാതെ യോഗ, വേഗത്തിലുള്ള നടത്തം, ധ്യാനം, മസാജ്, കോമഡി ഷോകൾ – ഇവയെല്ലാം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്. എന്നാൽ ഇവയ്‌ക്കെല്ലാം ശേഷവും അതിയായ അസന്തുഷ്ടി നിങ്ങളെ പിന്തുടരുന്നു എന്ന് തോന്നുന്നുവെങ്കിൽ, തീർച്ചയായും വിദഗ്ദ്ധരുടെ സഹായം തേടുക.