Home Uncategorized ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് അക്ഷയയില്‍ അല്ല പോകേണ്ടത്; തെറ്റായ പ്രചരണങ്ങളില്‍ കബളിക്കപ്പെടരുത്

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിന് അക്ഷയയില്‍ അല്ല പോകേണ്ടത്; തെറ്റായ പ്രചരണങ്ങളില്‍ കബളിക്കപ്പെടരുത്

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനെ കുറിച്ച് ഈയടുത്തായി ചില തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനായി അപേക്ഷിക്കാന്‍ ഉള്ള തിയ്യതി ആരംഭിച്ചു എന്നും, അടുത്തുള്ള അക്ഷയ ജനസേവ കേന്ദ്രങ്ങള്‍ വഴി അപേക്ഷിക്കാം എന്നായിരുന്നു വാര്‍ത്ത.

ഇത് കേട്ട് ഉടന്‍ തന്നെ ചിന്തിക്കാതെ അക്ഷയകേന്ദ്രങ്ങളില്‍ പോയി നിരാശരായി മടങ്ങേണ്ടി വന്ന ഒരുപാടുപേരുണ്ട്. അതായത് അക്ഷയകേന്ദ്രങ്ങളില്‍ എന്നല്ല മറ്റ് ഒരു സ്ഥലത്തും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനായി അപേക്ഷിക്കാനുള്ള സംവിധാനം ഇതുവരെ സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല.

ആയതിനാല്‍ ഇത്തരം വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കാര്‍ഡ് ലഭിക്കുമെന്ന് കരുതി ആരും അക്ഷയകേന്ദ്രങ്ങളില്‍ സമീപിക്കേണ്ട ആവശ്യമില്ല.