Home Uncategorized ഭക്ഷണത്തിനായി കൈ വീശിയും ആ​ഗ്യം കാണിച്ചും ഒരു കരടി; വൈറലായി വീഡിയോ

ഭക്ഷണത്തിനായി കൈ വീശിയും ആ​ഗ്യം കാണിച്ചും ഒരു കരടി; വൈറലായി വീഡിയോ

കാഴ്ചബം​​ഗ്ളാവിലെ ഒരു കുസൃതി കരടിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാഴ്ചബംഗ്ലാവിലെത്തിയ സഞ്ചാരികൾക്ക് നേരെ ഒരു പടിക്കെട്ടിലിരുന്ന് കൈവീശുന്ന കരടിയെ വീഡിയോയിൽക്കാണാം. അതിന് പിന്നാലെ ഭക്ഷണം ആവശ്യപ്പെട്ടുള്ള ആംഗ്യങ്ങളായിരുന്നു. സഞ്ചാരികളിലാരോ ഒരാൾ എറിഞ്ഞുകൊടുത്ത ഭക്ഷണം വായിലാക്കാനും കരടിക്കുട്ടി മിടുക്കുകാണിക്കുന്നുണ്ട്.

കാഴ്ച ബംഗ്ലാവിലെത്തിയ സഞ്ചാരികളിലാരോ പകർത്തിയതാണീ വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഇത് ട്വിീറ്റ് ചെയ്തത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തിയത്. 90,000-ലധികം ആൾക്കാരാണ് എട്ട് സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ കണ്ടത്.