Home Uncategorized വരുന്നൂ ടാറ്റയുടെ മൂന്നാമത്തെ ഇലക്‌ട്രിക് വാഹനമായ ഇവി.

വരുന്നൂ ടാറ്റയുടെ മൂന്നാമത്തെ ഇലക്‌ട്രിക് വാഹനമായ ഇവി.

പരിസ്ഥിതി സൗഹൃദ വാഹനം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ കണക്കിലെടുത്താണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് പെട്രോളിന്റെയും ഡീസലിന്റെയും ചെലവ് ലാഭിക്കുകയും ചെയ്യും.ടാറ്റയുടെ മൂന്നാമത്തെ ഇലക്‌ട്രിക് വാഹനമായിരിക്കും ടിയാഗോ ഇവി. ടാറ്റയുടെ ഏറ്റവും ലാഭകരമായ ഇലക്‌ട്രിക് കാറായിരിക്കുമിത്. ടാറ്റയുടെ നെക്‌സണിന്റെയും ടിഗോറിന്റെയും ഇവി മോഡലുകള്‍ ഇതിനകം വിപണിയിലുണ്ട്.നെക്‌സോണ്‍ ഇവിയും ടിഗോര്‍ ഇവിയുമാണ് നിലവില്‍ വ്യക്തിഗത വാഹന വിപണിയില്‍ വില്‍ക്കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ 10 മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്

.“ഇന്ന് ഞങ്ങള്‍ക്ക് ഒരു സുപ്രധാന അവസരമാണ്. ഞങ്ങള്‍ ടിയാഗോ EV വിപണിയില്‍ കൊണ്ടുവരുന്നു. ഇത് ഞങ്ങളുടെ EV പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കും. ഈ വര്‍ഷം ആദ്യം, ഒരു സമഗ്ര ഇവി പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കുന്നതിനുള്ള മൂന്ന് ഘട്ട സമീപനം കമ്ബനി പ്രഖ്യാപിച്ചിരുന്നു.വരും കാലങ്ങളില്‍ ഞങ്ങള്‍ വിവിധ സെഗ്‌മെന്റുകളിലായി 10 ഇവികള്‍ കൊണ്ടുവരാന്‍ പോകുകയാണ് . ഇന്ത്യയെ ലോകത്തിന്റെ EV ഹബ്ബാക്കി മാറ്റാനുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിജ്ഞാബദ്ധമാണ്. നൂതനമായ മൊബിലിറ്റി സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി TPG റൈസ് ക്ലൈമറ്റ് ഉപയോഗിച്ച്‌ ടാറ്റ പാസഞ്ചര്‍ ഇലക്‌ട്രിക് മൊബിലിറ്റി (TPEM) സ്ഥാപിച്ചു. ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു.