Home അന്തർദ്ദേശീയം സുതാര്യമായ തലയുള്ള അപൂര്‍വ മത്സ്യത്തെ കണ്ടെത്തി.

സുതാര്യമായ തലയുള്ള അപൂര്‍വ മത്സ്യത്തെ കണ്ടെത്തി.

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (MBARI) ശാസ്ത്രജ്ഞര്‍ സുതാര്യമായ തലയുള്ള അപൂര്‍വ മത്സ്യത്തെ കണ്ടെത്തി.കടലില്‍ 2,600 അടി വരെ ആഴത്തില്‍ വസിക്കുന്ന മാക്രോപിന്ന മൈക്രോസ്റ്റോമ വിഭാഗത്തിലെ ബാരലി എന്ന മീനിനെയാണ് ആഴക്കടലില്‍ കണ്ടെത്തിയത്. ജീവനോടെ ഈ മീനുകളെ കാണുന്നത് ആദ്യമായിട്ടാണ്.ജീവനുള്ള ബാരലി മത്സ്യത്തെ കണ്ടപ്പോഴാണ് മത്സ്യത്തിന് അതിന്റെ കണ്ണുകള്‍ തിരിക്കാന്‍ കഴിയുമെന്ന് മനസ്സിലായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആഴക്കടല്‍ ജീവശാസ്ത്രജ്ഞനായ ബ്രൂസ് റോബിന്‍സണ്‍ പറഞ്ഞു.മത്സ്യത്തെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഈ മത്സ്യത്തെ കുറിച്ചുള്ള പഠനം വളരെ മന്ദഗതിയിലാണ് നടക്കുന്നത്.

തന്റെ കരിയറിലെ കഴിഞ്ഞ 30 വര്‍ഷത്തിനിടെ എട്ട് തവണ മാത്രമാണ് താന്‍ മത്സ്യത്തെ കണ്ടതെന്ന് കാലിഫോര്‍ണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞനായ റോബിന്‍സണ്‍ അവകാശപ്പെടുന്നു. 2021 ഡിസംബറിലാണ് മത്സ്യത്തെ അവസാനമായി കണ്ടത്.