Home അന്തർദ്ദേശീയം ചാള്‍സ്മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റു

ചാള്‍സ്മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റു

ബ്രിട്ടന്റെ രാജാവായി എലിസബത്ത് രാജ്ഞിയുടെ മകന്‍ ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.ബ്രിട്ടനില്‍ അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായം കൂടിയ രാജാവെന്ന പ്രത്യേകതയും എഴുപത്തിമൂന്നുകാരനായ ചാള്‍സിനുണ്ട്.സെപ്തംബര്‍ എട്ടിനായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്ട്‌ലന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തില്‍വച്ചായിരുന്നു അന്ത്യം.

ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയായിരുന്നു എലിസബത്ത്. കിരീടധാരണത്തിന്റെ 70ാം വര്‍ഷത്തിലാണ് രാജ്ഞി വിടപറഞ്ഞത്.രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാള്‍സ് മൂന്നാമന്‍ രാജ്യത്തെ അഭിസംബോധന ചെയ്‌തിരുന്നു. ജനങ്ങളെ സേവിക്കാനായി ജീവിതം മാറ്റിവച്ചയാളായിരുന്നു മാതാവ് എലിസബത്ത് രാജ്ഞിയെന്നും സ്വന്തം കടമകള്‍ നിര്‍വഹിക്കാനായി അവര്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹം അനുസ്മരിച്ചത്.