Home വാണിജ്യം ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനിയും അവസരം; സമയപരിധി ഫെബ്രുവരിയിലേക്ക് നീട്ടി

ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനിയും അവസരം; സമയപരിധി ഫെബ്രുവരിയിലേക്ക് നീട്ടി

രക്കുസേവന നികുതിയുടെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. ഫെബ്രുവരി 28വരെയാണ് നീട്ടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 ആയിരുന്നു. ഇതാണ് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ് നീട്ടിയത്.

ഫോം ജിഎസ്ടിആര്‍-9, ഫോം ജിഎസ്ടിആര്‍- 9സി എന്നിവയാണ് ഫയല്‍ ചെയ്യേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തിയ പ്രസ്താവനയാണ് ഫോം ജിഎസ്ടിആര്‍- 9സി മുഖേന നല്‍കേണ്ടത്.

ചരക്കുസേവന നികുതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യാപാരികളാണ് വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. വില്‍പ്പനയും വാങ്ങലുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ജിഎസ്ടിആര്‍- 9 ഫോമിലൂടെ അറിയിക്കേണ്ടത്. ജിഎസ്ടിആര്‍- 9സി എന്നത് ജിഎസ്ടിആര്‍-9 ഉം ഓഡിറ്റ് ചെയ്ത വാര്‍ഷിക കണക്കുകളും തമ്മില്‍ ഒത്തുനോക്കിയുള്ള വിശദാംശങ്ങളാണ്.