Home ആരോഗ്യം ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തെ ചര്‍മ പ്രശ്നങ്ങളെ നേരിടാം

ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ മഞ്ഞുകാലത്തെ ചര്‍മ പ്രശ്നങ്ങളെ നേരിടാം

ഞ്ഞുകാലത്ത് പലര്‍ക്കും ചർമ്മപ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. ചർമ്മം വരണ്ടുപോവുക, പാളികളായി അടരുക, ചൊറിച്ചിൽ, തിളക്കം മങ്ങുക, പരുക്കനാവുക തുടങ്ങി പല പ്രശ്‌നങ്ങളും തണുത്ത അന്തരീക്ഷം മൂലമുണ്ടാകാറുണ്ട്.

ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇതിന് ഒരു പരിധിവരെ പരിഹാരമാകും. ചില ഭക്ഷണങ്ങൾ ഡയറ്റിലുൾപ്പെടുത്തുന്നതോടെ മഞ്ഞുകാലത്തെ സ്‌കിൻ പ്രശ്‌നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ശർക്കര. തണുപ്പുകാലത്ത് ശരീരത്തിനുള്ളിൽ നിന്ന് തന്നെ ചൂട് ഉത്പാദിപ്പിക്കപ്പെടാൻ സഹായകമായ ഒന്ന് കൂടിയാണിത്. അതുവഴി ചർമ്മപ്രശ്‌നങ്ങൾക്ക് പരിഹാരമേകാനും ഇത് സഹായിക്കുന്നു.

നെയ്യും ഇതുപോലെ തന്നെ ശരീരത്തിന് ചൂട് പകരാൻ സഹായിക്കുന്നൊരു ഭക്ഷണമാണ്. ഇതും തണുപ്പ് കാലത്തെ ചർമ്മപ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിച്ചേക്കാം.

പൊതുവിൽ ചർമ്മത്തിന് വളരെയധികം ഗുണപ്പെടുന്നൊരു ‘ഫ്രൂട്ട്’ ആണ് ഓറഞ്ച്. തണുപ്പ് കാലത്ത് ഇതിന്റെ പ്രയോജനം ഇരട്ടിയാകും.

ഇലക്കറികൾ, പ്രത്യേകിച്ച് ചീരയെല്ലാം തണുപ്പ് കാലത്ത് കഴിക്കുന്നത് ചർമ്മപ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായകമാണ്. കാബേജ്, ബ്രൊക്കോളി എല്ലാം ഇത്തരത്തിൽ കഴിക്കാവുന്നതാണ്. ബദാം, അണ്ടിപ്പരിപ്പ്, വാൾനട്ട്‌സ് എല്ലാം ഇത്തരത്തിൽ കഴിക്കാവുന്നതാണ്.