Home അറിവ് സ്ത്രീകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിങ്ങള്‍ക്കും അപേക്ഷിക്കാം

സ്ത്രീകള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ നിങ്ങള്‍ക്കും അപേക്ഷിക്കാം

സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഫ്രീ തയ്യല്‍ യോജന 2020 പദ്ധതിയിലൂടെ സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നു. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തുമുള്ള അന്‍പതിനായിരം സ്ത്രീകള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന, സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണ് പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 20 വയസ്സു മുതല്‍ 40 വയസ്സു വരെയുള്ള സ്ത്രീകള്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാം. വിധവകള്‍ക്കും വൈകല്യമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷിക്കുന്ന സ്ത്രീയുടെയോ അവരുടെ ഭര്‍ത്താവിന്റെയോ വാര്‍ഷിക വരുമാനം 12000 രൂപയില്‍ കൂടാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്.

പ്രധാനമന്ത്രിയുടെ ഒഫിഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആധാര്‍കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ്, ഐഡി കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കേറ്റ് എന്നിവയുമായി ജില്ലാ ഓഫീസറുമായി ബന്ധപ്പെടുക. അപേക്ഷക അര്‍ഹയാണെന്ന് തോന്നുന്ന പക്ഷം സമയക്രമത്തില്‍ തയ്യല്‍ മെഷീന്‍ ലഭിക്കുന്നതായിരിക്കും.