Home നാട്ടുവാർത്ത 16ാം വയസ്സില്‍ നാട് വിട്ടു, 9 വര്‍ഷത്തിന് ശേഷം പോലീസുകാരിയായി സിനിമാ സ്‌റ്റൈല്‍...

16ാം വയസ്സില്‍ നാട് വിട്ടു, 9 വര്‍ഷത്തിന് ശേഷം പോലീസുകാരിയായി സിനിമാ സ്‌റ്റൈല്‍ എന്‍ട്രി.. പിന്നീട് സംഭവിച്ചത്….

ചെറിയ പ്രായത്തില്‍ നാട് വിട്ട് പോകുന്നതും പിന്നീട് അണ്ടര്‍ വേള്‍ഡ് ക്രിമിനലായും പോലീസായും ഐഎഎസ് ഓഫീസറായും തിരിച്ചെത്തുന്നതുമെല്ലാം സിനിമയിലേ കണ്ടിട്ടുള്ളൂ… ഇതിപ്പോള്‍ സംഭവിച്ചിരിക്കുന്നത് പത്തനംതിട്ടയിലെ കൊല്ലപ്പള്ളി ചാലനാട് എന്ന സ്ഥലത്താണ്. സാധാരണ ആണ്‍കുട്ടികള്‍ നാട് വിട്ട് പോകുന്നതെല്ലാം നടക്കുന്ന സംഭവങ്ങള്‍ തന്നെയാണ് എന്നാല്‍ പെണ്‍കുട്ടികള്‍ നാട് വിട്ട് പോയി മാസ് എന്‍ട്രി നടത്തിയ കഥ അത്ര കേട്ടുപരിചയം ഇല്ലാത്തതാണ്. എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം അറിയാം.

ചാലനാട് സ്വദേശി വിജയന്റെ മകള്‍ പ്രീതിയാണ് 16ാം വയസ്സില്‍ നാട് വിട്ട് പോയക്. പിന്നീട് 9 വര്‍ഷത്തേക്ക് യാതൊരു വിവരവും ഇല്ലായിരുന്നു. 9 വര്‍ഷത്തിന് ശേഷം മകള്‍ തിരിച്ചെത്തിയത് പോലീസ് വേഷത്തില്‍. ഓട്ടോയില്‍ പോലീസ് വേഷത്തില്‍ എത്തിയ മകളെ കണ്ട് വീട്ടുകാര്‍ ഞെട്ടിയെങ്കിലും പിന്നീട് സന്തോഷമായി മാറി. അനിയത്തി എത്തിയ സന്തോഷത്തില്‍ സഹോദരി ഒരു സെല്‍ഫിയും എടുത്തു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

എസ് ഐ വേഷത്തില്‍ എത്തിയ പ്രീതി പോലീസുക്കാരിയായാണ് എത്തിയത് എന്ന വാര്‍ത്ത നാട്ടില്‍ നിമിഷ നേരത്തിനുള്ളില്‍ പരന്നു. ചിലര്‍ക്ക് സംശയം തോന്നി പോലീസില്‍ അറിയിച്ചു. രാത്രി തന്നെ പോലീസ് എത്തി. പ്രീതിയെ ചോദ്യം ചെയ്തു. പുലിയായി എത്തിയ പ്രീതി എലിയായി മാറിയത് അപ്പോഴാണ്. നാട് വിട്ടതിന് ശേഷം എത്തിപ്പെട്ടത് പാലക്കാട് ആയിരുന്നു. രണ്ട് മൂന്ന് സീരിയലുകളില്‍ പോലീസ് വേഷത്തില്‍ അഭിനയിച്ചു എന്നല്ലാതെ പോലീസ് ഡിപാര്‍ട്ട്‌മെന്റുമായി പ്രീതിയ്ക്ക് ഒരു പരിചയവും ഇല്ലെന്ന് തെളിഞ്ഞു.

പ്ലസ് ടു കഴിയാത്ത പ്രീതി എങ്ങനെ പോലീസ് ആയി എന്ന നാട്ടുക്കാരുടെയും വീട്ടുക്കാരുടെയും സംശയം അവസാനിച്ചു. സീരിയില്‍ സെറ്റില്‍ നിന്നും യൂണിഫോമില്‍ വീട്ടിലേക്ക് എത്തിയ പ്രീതി എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ് കൊടുക്കാം എന്നാണ് വിചാരിച്ചത്. എന്നാല്‍ ആള്‍മാറാട്ട കേസ് ചാര്‍ജ് ചെയ്ത് പോലീസ് അറസ്റ്റ് ചെയ്തു. എറണാംകുളത്ത് നിന്നും വീട്ടിലേക്ക് എത്തുന്നത് വരെയും പോലീസുക്കാരിയാണ് എന്ന ലാബലില്‍ തന്നെയാണ് പ്രീതി യാത്ര ചെയ്തത്. സഹോദരി എടുത്ത സെല്‍ഫി ഇത്രയും വലിയ മുട്ടന്‍ പണി തരും എന്ന് പ്രീതി കരുതിയില്ല. 9 വര്‍ഷം കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയ പ്രീതിയ്ക്ക് പോലീസ് സ്‌റ്റേഷനില്‍ അന്തിയുറങ്ങേണ്ട അവസ്ഥയാണ് ഉണ്ടായത്.