Home അറിവ് നിങ്ങളറിയാതെ പോകുന്ന സവാളയിലെ വിഷം ഇനിയെങ്കിലും ഒഴിവാക്കണേ…

നിങ്ങളറിയാതെ പോകുന്ന സവാളയിലെ വിഷം ഇനിയെങ്കിലും ഒഴിവാക്കണേ…

ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് സവാള. ഏറെ കലോറി കുറഞ്ഞ ഭക്ഷണമായതിനാല്‍ ആര്‍ക്കും കഴിയ്ക്കാം. എന്നാല്‍ എപ്പോഴാണ് സവാള വിഷമായി മാറുന്നത് എന്നറിയാമോ?

സവാള തൊലി കളയുമ്പോള്‍ കറുത്ത പൊടി ഇതില്‍ പറ്റിയിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ, അത് കഴുകിയും തുടച്ചും ഉപയോഗിക്കുന്നവര്‍ ഉണ്ട്. ഈര്‍പ്പം കാരണം വരുന്ന അഴുക്കായിരിക്കാം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ സത്യം അതല്ല.

അഫ്‌ളോ ടോക്‌സിന്‍ എന്ന വിഷ വസ്തുവാണ് ഈ കാണുന്ന കറുപ്പ് നിറം. കാന്‍സറിന് വരെ കാരണമായേക്കാവുന്ന വിഷമാണിത്. നിങ്ങള്‍ കഴുകിയോ തുടച്ചോ ഈ നിറം കളഞ്ഞാലും ഇതിന്റെ അംശം പറ്റി പിടിച്ച് തന്നെ നില്‍ക്കും. അതിനാല്‍ രണ്ടോ മൂന്നോ ലെയര്‍ തൊലി കളയുക മാത്രമാണ് മാര്‍ഗം. അമിതമായി കറുപ്പ് നിറം കാണുന്നുവെങ്കില്‍ സവാള ഉപയോഗിക്കാതിരിക്കാം.

പകുതി മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കുന്നവല്‍ കുറവല്ല. നാളത്തേക്കുള്ള സാവള അരിഞ്ഞ് വെയ്ക്കുന്നവരും കുറവല്ല. എന്നാല്‍ സവാള മുറിച്ച് വെയ്ക്കുമ്പോള്‍ ഇത് മണിക്കൂറുകള്‍ക്കുള്ളില്‍ വിഷമായി മാറുന്നു. പിന്നീട് ഉപയോഗിക്കുമ്പോള്‍ ഫുഡ് ഇന്‍ഫക്ഷന്‍ വരുന്നതിനും കാരണമാകുന്നു. അതിനാല്‍ തന്നെ പാതി മുറിച്ച് വെച്ചോ അരിഞ്ഞ് വെച്ചോ ഉപയോഗിക്കരുത്.

വേവിച്ചും അല്ലാതെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പച്ചക്കറികളില്‍ ഒന്നാണ് സവാള. ദഹനം എളുപ്പത്തില്‍ നടക്കാന്‍ സഹായിക്കുന്ന സവാള ഗുണത്തോടെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.