Home ആരോഗ്യം പ്രഭാതഭക്ഷണത്തോട് നോ പറയാറുണ്ടോ?; എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിയണം

പ്രഭാതഭക്ഷണത്തോട് നോ പറയാറുണ്ടോ?; എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിയണം

തിരക്കുകള്‍ക്കിടയില്‍ ചിലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം. അങ്ങനെയുള്ളപ്പോഴാണ് ചിലര്‍ ഇത് വേണ്ടെന്ന് വെക്കുന്നത്.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രാതല്‍ പതിവായി ഒഴിവാക്കുന്ന ആളുകള്‍ പെട്ടെന്ന് വണ്ണം വയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പ്രാതല്‍ ഒഴിവാക്കിയാല്‍ ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജവും നഷ്ടമാകും. മാത്രമല്ല പ്രാതല്‍ ഒഴിവാക്കിയാല്‍ ആ ദിവസം വിശപ്പ് കൂടുകയും രാത്രിയില്‍ കൂടുതല്‍ ആഹാരം കഴിക്കുകയും ചെയ്യും.

നമ്മള്‍ ആഹാരം കഴിക്കുന്ന സമയം അനുസരിച്ചാണ് എത്ര കാലറി ഒരു ദിവസം ശരീരം പിന്തള്ളും എന്ന് നിശ്ചയിക്കുന്നത്. ബ്രേക്ക്ഫാസ്റ്റ് സ്‌കിപ് ചെയ്തു പകരം രാത്രി ആഹാരം കഴിച്ചാല്‍ ശരീരത്തില്‍ ഫാറ്റ് അടിയുകയാണ് ചെയ്യുക.

ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഉച്ചയ്ക്ക് ആഹാരം കഴിക്കുന്ന ഒരാള്‍ 250 കാലറി അധികം കഴിക്കും എന്നാണ് ഇംപീരിയല്‍ കോളജ് ലണ്ടനില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

അതായത്, ഭാരം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്യുക എന്ന് സാരം. പ്രാതല്‍ ഒഴിവാക്കിയാല്‍ അത് ശരീരത്തിലെ ഗ്ലുക്കോസ് നില കൂട്ടും. ടൈപ്പ് രണ്ട് ഡയബറ്റിസ് പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടികൂടാനും കാരണമാകും.

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രാവിലത്തെ ഭക്ഷണം ഒഴിവാക്കിന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.