Home അറിവ് ഗൂഗിളിന്റെ ‘വണ്‍’ വെര്‍ച്വല്‍ ഡ്രൈവിന് വമ്പിച്ച വിലക്കുറവ്

ഗൂഗിളിന്റെ ‘വണ്‍’ വെര്‍ച്വല്‍ ഡ്രൈവിന് വമ്പിച്ച വിലക്കുറവ്

ന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ വമ്പിച്ച ഡിസ്‌കൗണ്ട് നല്‍കി ഗൂഗിള്‍. വന്‍കിട കമ്പനികളുടെ മെഗാ ഓഫര്‍ കാത്തിരുന്ന് പര്‍ചേയ്‌സ് ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു സന്തോഷവാര്‍ത്തയായിരിക്കും. ഗൂഗിളിന്റെ വണ്‍ എന്ന വെര്‍ച്വല്‍ ഡ്രൈവിന് ഇപ്പോള്‍ അമ്പത് ശതമാനം ഡിസ്‌ക്കൗണ്ടാണ്. വലിയ ഫയലുകള്‍ സൂക്ഷിച്ചു വെക്കുന്നവര്‍ക്ക് ഇത് വളരെ ഉപയോഗപ്പെടും.

ഇപ്പോഴിതിന് 3250 രൂപ നല്‍കിയാല്‍ മതിയാകും. ഗൂഗിള്‍ ഫോട്ടോകള്‍ അതിന്റെ സൗജന്യ പരിധിയില്ലാത്ത ബാക്കപ്പുകള്‍ 2021 ജൂണ്‍ 1 മുതല്‍ അവസാനിപ്പിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്രോസ്സര്‍വീസ് മാറ്റങ്ങളുടെ ഭാഗമായി ഇത് ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, മറ്റ് സേവനങ്ങള്‍ എന്നിവയെയും ബാധിക്കും. ഇതിന് പിന്നാലെയാണ് വലിയ ഫയലുകള്‍ സൂക്ഷിച്ച് വയ്ക്കാനുള്ള ഡ്രൈവ് വിലക്കിഴിവില്‍ നല്‍കുന്നത്.

പണമടച്ചുള്ള ക്ലൗഡ് സ്റ്റോറേജ് പ്ലാനുകള്‍ വാങ്ങാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനായി ഗൂഗിള്‍ ഇതോടൊപ്പം 15 ജിബി സ്റ്റോറേജ് ക്യാപ്പും അവതരിപ്പിക്കുന്നുണ്ട്. ക്ലൗഡ് സ്പെയ്സിനായി കൂടുതല്‍ ആളുകള്‍ പണം നല്‍കുമെന്നാണ് ഇതിനര്‍ത്ഥം. ഇതോടെ, ഉയര്‍ന്ന പ്ലാനുകളില്‍ ഗൂഗിള്‍ വണ്ണിന് ഇപ്പോള്‍ കാര്യമായ വിലക്കുറവ് പ്രഖ്യാപിച്ചു.

2018 ഓഗസ്റ്റില്‍ യുഎസില്‍ അരങ്ങേറിയ ക്ലൗഡ് സര്‍വീസ് പ്ലാറ്റ്ഫോമാണ് ഗൂഗിള്‍ വണ്‍. ആപ്പിളിന്റെ ഐക്ലൗഡിനുള്ള ഗൂഗിളിന്റെ മറുപടിയും നിലവിലുള്ള ഗൂഗിള്‍ ഡ്രൈവ് സേവനത്തിലേക്കുള്ള അപ്ഗ്രേഡുമാണിത്. ഗൂഗിള്‍ വണ്ണിന്റെ 10 ടിബി, 20 ടിബി, 30 ടിബി പ്ലാനുകളിലേക്ക് 50 ശതമാനമാണ് വില കുറച്ചിരിക്കുന്നത്. 10 ടിബി സ്റ്റോറേജിനായുള്ള ഗൂഗിള്‍ വണ്‍ സബ്സ്‌ക്രിപ്ഷന് ഇപ്പോള്‍ പ്രതിമാസം 3,250 രൂപ വിലവരും.

നേരത്തെ ഉപയോഗിച്ചിരുന്ന പ്ലാന്‍ പ്രതിമാസം 6,500 രൂപയാണ്. 20 ടിബി പ്ലാനിന്റെ ചെലവ് പ്രതിമാസം 6,500 രൂപയായി കുറച്ചിട്ടുണ്ട്, ഇത് പ്രതിമാസം 13,000 രൂപയായിരുന്നു. 30 ടിബി പ്ലാനിന് ഇപ്പോള്‍ പ്രതിമാസം 9,750 രൂപയാണ്. നേരത്തെയിത് പ്രതിമാസം 19,500 രൂപയായിരുന്നു.