Home അറിവ് ചായപ്പൊടിയിലെ മായം കണ്ടെത്താനുള്ള എളുപ്പ വഴി

ചായപ്പൊടിയിലെ മായം കണ്ടെത്താനുള്ള എളുപ്പ വഴി

ചായപ്പൊടിയിൽ മായം കലർത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പരിചയപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ. ഭക്ഷ്യസുരക്ഷാവിഭാഗം​ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വിവരിക്കുന്നത്.

ഇതിനായി ആദ്യം ലിറ്റ്മസ് പേപ്പറിൽ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറിൽനിന്ന് മാറ്റുക. ചായപ്പൊടിയിൽ മായം ഒന്നും കലർന്നിട്ടില്ലെങ്കിൽ ലിറ്റ്മസ് പേപ്പറിൽ വളരെ നേരിയ അളവിൽ നിറം പിടിച്ചിട്ടുണ്ടാകും. മായം കലർന്നതാണെങ്കിൽ കറപോലെ ഇരുണ്ട നിറം പടർന്നിട്ടുണ്ടാകും.

നേരത്തെ മൈദയിൽ മായം കണ്ടെത്തുന്നതിനുള്ള വീഡിയോ ഇതുപോലെ എഫ്എസ്എസ്എഐ പങ്കുവച്ചിരുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ.