Home അറിവ് ഇനി ATM കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം

ഇനി ATM കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം

ഡിജിറ്റല്‍ ഇന്ത്യയുടെ മറ്റൊരു രൂപത്തിലേക്ക് ഇതാ ഇപ്പോള്‍ ATM എത്തി .ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒന്നാണ് UPI പേമെന്റുകള്‍ .കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും കൂടാതെ മറ്റു എന്ത് സാധനങ്ങള്‍ വാങ്ങിക്കുമ്പോഴും നമുക്ക് ഇപ്പോള്‍ ക്യാഷ് ലെസ്സ് പേയ്‌മെന്റുകള്‍ നടത്തുവാന്‍ ഉള്ള സംവിധാനം ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും എത്തിക്കഴിഞ്ഞു .ഇപ്പോള്‍ അതെ സംവിധാനം തന്നെ ATM ല്‍ നിന്നും പണം പിന്‍വലിക്കുന്നവര്‍ക്കും ഉപയോഗപ്പെടുത്താവുന്നതാണ് .UPI വഴി ഇപ്പോള്‍ ATM ഇല്ലാതെ തന്നെ പണം പിന്‍ വലിക്കുവാന്‍ സാധിക്കുന്ന ടെക്ക്നോളജി എത്തിയിരിക്കുന്നു .സ്മാര്‍ട്ട് ഫോണുകളിലെ UPI ഉപയോഗിച്ചാണ് ഇത്തരത്തില്‍ പണം പിന്‍ വലിക്കുവാന്‍ സാധിക്കുന്നത് .

അതിനായി നിങ്ങള്‍ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങളാണ്.ആദ്യം പണം പിന്‍ വലിക്കുവാന്‍ ഉദ്ദേശിക്കുന്ന ATM മെഷിനില്‍ cashless withdrawal നു റിക്വസ്റ്റ് നല്‍കണം.അതിനു ശേഷം ആ മെഷിനില്‍ ജനറേറ്റ് ചെയ്യുന്ന QR കോഡ് UPI ആപ്പ് വഴി മൊബൈലില്‍ സ്കാന്‍ ചെയ്യണം.അതിനു ശേഷം എം പി എന്‍ നല്‍കി ട്രാന്‍സാക്ഷന്‍ നടത്താവുന്നതാണ്.നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാകുന്ന ATM കൗണ്ടറുകള്‍ വഴി മാത്രമേ ഇത്തരത്തില്‍ പണം പിന്‍വലിക്കുവാന്‍ സാധിക്കുകയുള്ളു.നിലാവില്‍ ചില ബാങ്കുകള്‍ മാത്രമേ ഈ സേവനങ്ങള്‍ നല്കുന്നുള്ളു