Home അറിവ് കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആര്‍.

കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആര്‍.

A vaccine is a biological preparation that provide

കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആര്‍.സംഭരണവും വാക്സിന്‍ കുത്തിവെക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിര്‍ണായകമെന്ന് ഐസിഎംആര്‍ പകര്‍ച്ച വ്യാധി വിഭാഗം പറയുന്നു

കൊറോണ പ‍ടര്‍ത്തുന്ന സാര്‍സ് വൈറസുകള്‍ പോലെ അല്ല പേവിഷ ബാധയ്ക്ക് കാരണമാകുന്ന റാബിസ് വൈറസ്. റാബിസ് വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് കൊണ്ട് വൈറസിന്‍റെ ജനിതക മാറ്റം പരിശോധിക്കും മുമ്പ് വാക്സിന്‍റെ ഫലപ്രാപ്തിയാണ് പരിശോധിക്കേണ്ടത് എന്ന് ഐസിഎംആര്‍ പകര്‍ച്ച വ്യാധി വിഭാഗം വ്യക്തമാക്കി.

എലി, കുറുക്കന്‍, തുടങ്ങിയ മൃഗങ്ങളിലും റാബിസ് ബാധ കാണാറുണ്ട്. എന്നാല്‍ നായയുടെ കടിയേറ്റ കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ല. നായകള്‍ക്ക് വാക്സീന്‍ നല്‍കുകയും, കടിയേറ്റവര്‍ ഉടനെ വാക്സീന്‍ സ്വീകരിക്കുകയുമാണ് നിലവില്‍ പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്നും ഐസിഎംആര്‍ വ്യക്തമാക്കി.