Home അറിവ് സംസ്ഥാനത്ത്​ സെപ്​റ്റംബര്‍ 23ന്​ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത്​ സെപ്​റ്റംബര്‍ 23ന്​ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

സംസ്ഥാനത്ത്​ സെപ്​റ്റംബര്‍ 23ന്​ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന്​ കോണ്‍ഫെഡറേഷന്‍ ഓഫ്​ കേരള പെട്രോളിയം ഡീലേഴ്​സ്​ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

എച്ച്‌​.പി പമ്പുകള്‍ക്ക്​ കമ്പനി മതിയായ ഇന്ധന ലഭ്യത ഉറപ്പാക്കുക, ഐ.ഒ.സി പ്രീമിയം പെട്രേഡാള്‍ അടിച്ചേല്‍പ്പിക്കുന്നത്​ അവസാനിപ്പിക്കുക, ബി.പി.സി, എച്ച്‌​.പി.സി കമ്പനികള്‍ ലൂബ്രിക്കന്‍റുകള്‍ അടിച്ചേല്‍പ്പിക്കുന്നത്​ അവസാനിപ്പിക്കുക, എച്ച്‌​.പി.സി. ബി.പി.സി. കമ്പനികള്‍ ബാങ്ക്​ അവധി ദിവസങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ സമരം.

ആകെ പമ്പുകളില്‍ 35 ശതമാനം വരുന്ന എച്ച്‌​.പി പമ്പുകള്‍ അടച്ചിടേണ്ട സ്ഥിതി വരുന്നു. തീരമേഖലയിലെ ഔട്ട്​ലെറ്റുകളും ഡീസലില്ലാതെ അടച്ചിടേണ്ട സ്ഥിതിയുണ്ട്​. ജൂലൈ അവസാന വാരം മുതല്‍ പെട്രോള്‍, ഡീസല്‍ എന്നിവ ആവശ്യത്തിന്​ കമ്പനി നല്‍കുന്നില്ല. ആഗസ്​റ്റ്​​ 13 മുതല്‍ പ്രതിദിനം 200 ലോഡിന്‍റെ കുറവ്​ വിതരണത്തില്‍ വരുത്തി.