ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മലയാളിയുമായ സഞ്ജു സാംസണെ ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലാണ് സഞ്ജുവിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത്.വെള്ളിയാഴ്ചയാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നൂ മത്സരങ്ങളും നടക്കുക. സെപ്റ്റംബർ 22, 25, 27 തീയതികളിലായാണ് മത്സരങ്ങൾ.
ഇന്ത്യ എ ടീം പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ശാർദൂൽ താക്കൂർ, ഉമ്രാൻ മാലിക്ക്, നവ്ദീപ് സെയ്നി, രാജ് അങ്കത് ബാവ.