Home ആരോഗ്യം കൊവിഡ് നിയന്ത്രിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍

കൊവിഡ് നിയന്ത്രിക്കാനും മരണം ഒഴിവാക്കാനും ആന്റിബോഡി ഇന്‍ജെക്ഷന്‍

കൊവിഡിനെതിരായ ആന്റിബോഡി കുത്തിവയ്ക്കാന്‍ സാധിച്ചാല്‍ രോഗികളില്‍ രോഗം തീവ്രമാകുന്നതും മരണവും ഒഴിവാക്കാനാകുമെന്നാണ് പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനേക്ക. തീരെ ചെറിയ ലക്ഷണങ്ങള്‍ തൊട്ട് മീഡിയം നിലയില്‍ ലക്ഷണങ്ങള്‍ കാണിക്കുന്ന, ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കാര്യമില്ലാത്ത രോഗികള്‍ക്ക് നല്‍കാവുന്ന ആന്റിബോഡി കോംബിനേഷനാണ് ഇവര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. AZD7442 എന്ന ഈ ആന്റിബോഡ് കോംബോ, ഇന്‍ജെക്ഷനായി കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

ഏതാണ്ട് 50 ശതമാനത്തോളം രോഗികളില്‍ രോഗതീവ്രത കുറയ്ക്കാനും മരണസാധ്യത ഇല്ലാതാക്കാനും ഈ ചികിത്സയ്ക്ക് സാധ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 90 ശതമാനവും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ള രോഗികളെയാണ് പഠനത്തിനായി ഉപയോഗിച്ചതെന്നും കമ്പനി പറയുന്നുണ്ട്. ഇവരില്‍ നിന്നാണ് ഫലം ലഭിച്ചിരിക്കുന്നത്.

600 എംജിയാണ് ഒരു ഡോസില്‍ വരിക. ഇത് അമ്പത് ശതമാനത്തോളം രോഗിയില്‍ അപകടസാധ്യത കുറയ്ക്കുന്നു. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരാണെങ്കില്‍ പോലും ഇതിന് ഫലം കാണാമെന്നും കമ്പനി അറിയിക്കുന്നു. തുടര്‍ന്ന് ആറ് മാസക്കാലത്തേക്ക് ഇതിന്റെ ഫലം രോഗിക്ക് ലഭിക്കുകയും ചെയ്യുന്നു.