Home വാണിജ്യം ആഗോളതലത്തിലും വന്‍ മുന്നേറ്റം കുറിച്ച് ടാറ്റ

ആഗോളതലത്തിലും വന്‍ മുന്നേറ്റം കുറിച്ച് ടാറ്റ

ഗോളതലത്തിലും വമ്പന്‍ നേട്ടവുമായി ടാറ്റ മോട്ടോഴ്‌സ്. കമ്പനിയുടെ ആഗോള വില്‍പ്പന ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏകദേശം 24% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിപ്പുകളുടെ അഭാവം ഉണ്ടായിരുന്നിട്ടും, കമ്പനിയുടെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) ഉള്‍പ്പെടെയുള്ള പല വാഹനങ്ങളുടേയും വില്‍പ്പന ഈ കാലയളവില്‍ മികച്ചതായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകളും വാണിജ്യ വാഹനങ്ങളും കമ്പനിയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കമ്പനി 2,51,689 യൂണിറ്റുകളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 2,02,873 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടത്തിയത്.

ജൂലൈ-സെപ്റ്റംബര്‍ മാസത്തില്‍ കമ്പനി 1,62,634 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ മൊത്തം വില്‍പ്പനയേക്കാള്‍ 10% കൂടുതലാണ് ഇത്. അതേ സമയം, ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ടാറ്റ മോട്ടോഴ്‌സിന്റെ മൊത്തം വില്‍പ്പന 2,14,250 യൂണിറ്റായിരുന്നു. 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% വര്‍ദ്ധനവാണ് ഇത്.

ടാറ്റ മോട്ടോഴ്‌സിന്റെ കീഴിലുള്ള ആഡംബര കാര്‍ യൂണിറ്റായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയും ഈ കാലയളവില്‍ മികച്ചതായിരുന്നു. ഈ കാലയളവില്‍ കമ്പനി 78,251 ജെഎല്‍ആര്‍ കാറുകളാണ് വിറ്റത് എന്നാണ് കണക്കുകള്‍. ഇതില്‍, ജാഗ്വാറിന്റെ വില്‍പ്പന 13,944 യൂണിറ്റുകളും ലാന്‍ഡ് റോവറിന്റെ വില്‍പ്പന 64,307 യൂണിറ്റുകളുമാണ്.