Home വിനോദം ഇത്തവണ ഐഎഫ്എഫ്‌കെ നാല് നഗരങ്ങളില്‍; ഫെബ്രുവരി പത്ത് മുതല്‍ അഞ്ച് ദിവസം

ഇത്തവണ ഐഎഫ്എഫ്‌കെ നാല് നഗരങ്ങളില്‍; ഫെബ്രുവരി പത്ത് മുതല്‍ അഞ്ച് ദിവസം

രുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരിയില്‍ നടത്തും. ഫെബ്രുവരി പത്തിനാണ് ഉദ്ഘാടനം. ഇത്തണ കേരളത്തിലെ അഞ്ച് നഗരങ്ങളിലായാണ് പ്രദര്‍ശനം നടക്കുക. ഡിസംബറില്‍ നടക്കേണ്ടിയിരുന്ന മേള കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഫെബ്രുവരിയിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ നാലു മേഖലകളിലായി ആയിരിക്കും ഇത്തവണ മേള. ഒരിടത്ത് തന്നെ ആളുകള്‍ കൂടുന്നത് ഒഴിവാക്കാനാണിത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായാണ് മേള നടത്തുക. ഓരോ നഗരത്തിലും അഞ്ചു തീയറ്ററുകളില്‍ അഞ്ചു ദിവസം വീതം പ്രദര്‍ശനമുണ്ടാവും.

തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14 വരെയും എറണാകുളത്ത് 17 മുതല്‍ 21 വരെയും തലശ്ശേരിയില്‍ 23 മുതല്‍ 27 വരെയും തലശ്ശേരിയില്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെയുമായിരിക്കും മേള.

ഇരുന്നൂറു പേര്‍ക്കു മാത്രമാണ് തിയറ്ററില്‍ പ്രവേശനമുണ്ടാവുക. രജിസ്ട്രേഷന്‍ അതതു മേഖലകളില്‍ നടത്തണം. രജിസ്ട്രേഷന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.