സെലിബ്രിറ്റികള്‍ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പാക്കാണമെന്ന് കോടതി ഉത്തവ് നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഞമനേങ്ങാട് വൈലത്തൂര്‍ സ്വദേശി വടക്കന്‍വീട്ടില്‍ ഫ്രാന്‍സിസ് വടക്കന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നടന്‍ അനൂപ് മേനോനെതിരെ കോടതി വിധി വന്നിരിക്കുകയാണ്. അനൂപ് മേനോന്‍ അഭിനയിച്ച മുടി വളരുന്ന ക്രീം വാങ്ങി ഉപയോഗിച്ച് കബളിപ്പിക്കപ്പെട്ടയാളാണ് പരാതി നല്‍കിയത്.
വൈലത്തൂരിലുള്ള എ വണ്‍ മെഡിക്കല്‍സ് ഉടമ, എറണാകുളം വെണ്ണലയിലുള്ള ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍, പബ്ലിസിറ്റി അംബാസിഡറും നിര്‍മ്മാതാവുമായ അനൂപ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി വന്നിരിക്കുന്നത്. തെളിവുകള്‍ പരിഗണിച്ച് അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും അനൂപ് മേനോന്‍ ആയിരുന്നു ധാത്രിയുടെ പരസ്യ അംബാസിഡര്‍. ഈ പരസ്യപ്രകാരം മുടി വളരാനുള്ള ക്രീം ഉപയോഗിച്ച ഫ്രാന്‍സിന്റെ മുടി വളര്‍ന്നില്ല. കൂടാതെ താന്‍ മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമായെന്നും പരാതിക്കാരന്‍ പറയുന്നു.
കേസില്‍ അനൂപ് മേനോനെ വിസ്തരിച്ചപ്പോള്‍ താന്‍ പരസ്യത്തില്‍ പറയുന്ന എണ്ണ ഉപയോഗിക്കാറില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളത് എന്നുമാണ് പറഞ്ഞത്. ഇത് പരസ്യ അംബാസിഡര്‍ ഉല്‍പ്പന്നം ഉപയോഗിച്ച് പോലും നോക്കാതെയാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും ഉല്‍പ്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കുവാന്‍ നിര്‍മാതാവിന് കഴിഞ്ഞില്ലായെന്നും കോടതി നിരീക്ഷിച്ചു.
തൃശൂര്‍ ഉപഭോക്തൃ കോടതിയുടെ പ്രസ്തുത വിധി പ്രകാരം ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാം നല്‍കണമെന്നും ഇപ്രകാരമുള്ള പരസ്യങ്ങളില്‍ കരാര്‍ കൊടുക്കുമ്പോള്‍ അനൂപ് മേനോന്‍ ഉല്‍പ്പന്നത്തിന്റെ നിലവാരം ഉറപ്പ് വരുത്തിയും ബോധ്യപ്പെട്ടും മാത്രമേ ഭാവിയില്‍ ഏര്‍പ്പെടുവെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കൂടാതെ ഉല്‍പ്പന്നം വില്‍്പ്പന നടത്തിയ എ വണ്‍ മെഡിക്കല്‍സ് ഉടമ, 3000 രൂപ കോടതി ചെലവിലേക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു.