Home വാഹനം ആഡംബരത്തിന്റെ പുതിയ വാക്ക്; ബിഎംഡബ്ള്യു X4 ഇന്ത്യയിലെത്തുന്നു

ആഡംബരത്തിന്റെ പുതിയ വാക്ക്; ബിഎംഡബ്ള്യു X4 ഇന്ത്യയിലെത്തുന്നു

പുതിയ മാറ്റങ്ങളോടെ X4 ഫെയ്സ്ലിഫ്റ്റ് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് ബിഎംഡബ്ള്യു. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. വാഹനം മാര്‍ച്ച് 10 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ജര്‍മ്മന്‍ കാര്‍ നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാം.

ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍ പുതിയ X4 ഇതിനകം ആഗോള വിപണിയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആഗോള വിപണി പതിപ്പിന് സമാനമായി തന്നെ മിക്ക സവിശേഷതകളും നിലനിര്‍ത്തിയായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ അരങ്ങേറ്റം. മാട്രിക്സ് ഫംഗ്ഷനോടുകൂടിയ സ്ലീക്കര്‍, പുതിയ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഡാഷ്ബോര്‍ഡില്‍10.25 ഇഞ്ച് ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്‌തേക്കും.

ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ട്വീക്ക് ചെയ്ത സെന്റര്‍ കണ്‍സോള്‍, ഗിയര്‍ ലിവര്‍ സെലക്ടറിനായുള്ള പുതിയ നിയന്ത്രണങ്ങള്‍ തുടങ്ങിയ മറ്റ് സവിശേഷതകളും വാഹനത്തിലുണ്ട്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 3.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനുളിലാണ് വാഹനമെത്തുക. പെട്രോള്‍ യൂണിറ്റിന് പരമാവധി 248 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. അതേസമയം ഡീസല്‍ യൂണിറ്റിന് പരമാവധി 282 ബിഎച്ച്പി കരുത്തും 650 എന്‍എം ടോര്‍ക്കും ഉം സൃഷ്ടിക്കാനാവും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡ് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായിട്ടാകും ഘടിപ്പിച്ചിരിക്കുക.